തോല്‍വിയില്‍ നാണക്കേട്; ഇന്ത്യ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍

മൗണ്ട് മൗന്‍ഗനൂയി: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ഏകദിന മത്സരവും തോറ്റതോടെ തുടര്‍ തോല്‍വികളുടെ ആഘാതത്തിലാണ് ന്യൂസിലന്‍ഡ്. ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചശേഷം ഇന്ത്യയെ നേരിടാനിറങ്ങിയ ന്യൂസിലന്‍ഡിന് ഒരു മത്സരത്തിലും ജയപ്രതീക്ഷയുണ്ടാക്കാന്‍പോലും കഴിഞ്ഞിട്ടില്ല. തോല്‍വികളില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു.
സെഞ്ച്വറിത്തിളക്കം... വിക്കറ്റ് കൊയ്ത്തില്‍ കുല്‍ദീപ്-ചഹല്‍ ജോടിക്ക് അപൂര്‍വ്വനേട്ടം
ഇന്ത്യ തങ്ങളെ ഒരു പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണന്നാണ് വില്യംസണ്‍ മത്സരശേഷം പ്രതികരിച്ചത്. ഇന്ത്യ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. തങ്ങള്‍ ചില കാര്യങ്ങളില്‍ മെച്ചപ്പെട്ടെങ്കിലും ജയം നേടാനായില്ല. ഇന്ത്യയുടെ സ്ഥിരതയും തെറ്റുകളിലേക്ക് തങ്ങളെ തള്ളിയിട്ട രീതിയും തിരിച്ചറിവുകള്‍ നല്‍കുന്നതാണെന്നും ഇന്ത്യന്‍ വിജയത്തെ അനുമോദിക്കുന്നതായും വില്യംസണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 243 റണ്‍സ് 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യ മേല്‍ക്കൈ കൈവിട്ടില്ല. റെസ് ടെയ്‌ലര്‍ 93 റണ്‍സെടുത്തത് മാത്രമാണ് ന്യൂസിലന്‍ഡിന് എടുത്തുപറയാവുന്ന നേട്ടം. മറ്റു ബാറ്റ്‌സ്മാന്മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.
പിച്ച് ബാറ്റിങ്ങിന് അനുയോജ്യമല്ലായിരുന്നെന്നാണ് വില്യംസണിന്റെ അഭിപ്രായം. ഇത്തരമൊരു വിക്കറ്റില്‍ റോസ് ടെയ്‌ലറും ടോം ലതാമും ചേര്‍ന്ന് 100 റണ്‍സിലേറെ കൂട്ടുകെട്ടുണ്ടാക്കിയതിനെ ക്യാപ്റ്റന്‍ പുകഴ്ത്തുകയും ചെയ്തു. തുടക്കത്തില്‍തന്നെ വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ തങ്ങള്‍ക്ക് കഴിയണമായിരുന്നെന്നും വില്യംസണ്‍ പറഞ്ഞു. നാലാം മത്സരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയും ക്യാപ്റ്റന്‍ പങ്കുവെച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications