ലോകകപ്പ്: ക്ലാസിക്കില്‍ ആര് നേടും? ഇന്ത്യയോ, പാകിസ്താനോ? കപിലിന്റെ പ്രവചനം ഇങ്ങനെ...
ദില്ലി: ലോകകപ്പില്‍ ഏവരും കാത്തിരിക്കുന്ന ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിവുള്ള പോരാട്ടം ഞായറാഴ്ച നടക്കും. ടൂര്‍ണമെന്റില്‍ ഫൈനലിനേക്കാള്‍ മുമ്പ് തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ഏറ്റവുമധികം പേര്‍ ടിക്കറ്റിനായി രംഗത്തു വരികയും ചെയ്ത മല്‍സരം കൂടിയാണിത്.
പാകിസ്താനെതിരേ ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ അതു കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തോടെയായിരിക്കും ഞായറാഴ്ച ഇറങ്ങുക. എന്നാല്‍ ഇന്ത്യക്കെതിരേ ലോകകപ്പിലെ ദുഷ്‌പേര് തീര്‍ക്കാനുറച്ചാണ് പാക് പടയൊരുക്കം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഈ ഗ്ലാമര്‍ പോരാട്ടത്തില്‍ ആര്‍ക്കാണ് സാധ്യതയെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്.

ജയം ഇന്ത്യക്കു തന്നെ
പാകിസ്താനെതിരായ ക്ലാസിക്കില്‍ ഇന്ത്യക്കു തന്നെയാണ് വിജയസാധ്യതയെന്നു കപില്‍ പ്രവചിക്കുന്നു. ലോകകപ്പില്‍ മികച്ച തുടക്കമാണ് വിരാട് കോലിക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെയും രണ്ടാമത്തെ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു.
പാകിസ്താനെതിരേയും ഇതേ ഫോമില്‍ കളിക്കാന്‍ ഇന്ത്യക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ മല്‍സരത്തില്‍ വില്ലനാവരുതെന്നും ആഗ്രഹിക്കുന്നതായി കപില്‍ പറഞ്ഞു.

അന്ന് പാകിസ്താന്‍ ഫേവറിറ്റുകള്‍
താന്‍ ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് തങ്ങള്‍ക്കെതിരേ പാകിസ്താനായിരുന്നു ഫേവറിറ്റുകളെന്നു കപില്‍ ചൂണ്ടിക്കാട്ടി. അന്ന് പാക് ടീം ഇന്ത്യയേക്കാള്‍ മികച്ചതായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്, ഇന്ത്യയാണ് മികച്ച ടീം.
ഐസിസിയുടെ ഏകദിന റാങ്കിങില്‍ പാകിസ്താനേക്കാള്‍ മുന്നിലാണ് ഇന്ത്യ. മാത്രമല്ല അവരേക്കാള്‍ നല്ല പ്രകടനമാണ് വിരാട് കോലിക്കു കീഴില്‍ ടീം കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെന്നും കപില്‍ വിശദമാക്കി.

യുവരാജിന്റെ യാത്രയയപ്പ്
അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് ഇന്ത്യ അര്‍ഹിച്ച യാത്രയയപ്പ് നല്‍കിയില്ലെന്നു കപില്‍ ചൂണ്ടിക്കാട്ടി. കപിലിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരിക്കല്‍ക്കൂടി കാണാന്‍ ആഗ്രഹമുണ്ടായിരുന്നു.
യുവിയെപ്പോലൊരു കളിക്കാരന് ഗ്രൗണ്ടിലായിരുന്നു രാജ്യം യാത്രയയപ്പ് നല്‍കേണ്ടിയിരുന്നത്. കാരണം നേരത്തേ ഇന്ത്യക്കായി വളരെ ഗംഭീര പ്രകടനങ്ങള്‍ നടത്തിയ താരമാണ് അദ്ദേഹം. യുവിയെപ്പോലെ നേതൃഗുള്ളമുള്ളവര്‍ നമുക്കാവശ്യമാണ്. വരുംതലമുറയ്ക്ക് ശരിക്കുമൊരു ഐക്കണാണ് അദ്ദേഹമെന്നും കപില്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications