For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20, ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ, രോഹിത് നയിക്കും, സഞ്ജു ടീമില്‍

ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തി. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു

1

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് ശേഷം നടക്കുന്ന മൂന്ന് മത്സര ടി20, ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ. നായകനായി രോഹിത് ശര്‍മ തിരിച്ചെത്തും. ജൂലൈ 7, 9, 10 തീയ്യതികളിലാണ് ടി20. 12, 14, 17 തീയ്യതികളിലാണ് ഏകദിനം നടക്കുന്നത്. ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തി. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു. ഈ മികവാണ് സഞ്ജുവിന് ടീമില്‍ സ്ഥാനം നല്‍കിയത്. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് പരിഗണിച്ചതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പ് സാധ്യതകളും സജീവമായിരിക്കുകയാണ്.

1

എന്നാല്‍ ആദ്യ ടി20ക്കുള്ള ടീമില്‍ മാത്രമാണ് അദ്ദേഹത്തിനിടം. രണ്ടും മൂന്നും മത്സരത്തിനുള്ള ടീമില്‍ സഞ്ജുവില്ല. അതുകൊണ്ട് തന്നെ പ്ലേയിങ് 11 അവസരം ലഭിക്കുമോയെന്നതും ലഭിച്ചാലും തിളങ്ങാനാവുമോയെന്നതും കാത്തിരുന്ന് കണ്ടറിയണം. ടി20 ടീമില്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെയും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഉമ്രാന് കൂടുതല്‍ അവസരം നല്‍കി ലോകകപ്പിന് മുമ്പ് മികച്ച ഫോമിലേക്കെത്തിക്കാനാവും ഇന്ത്യയുടെ ശ്രമം.

അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറിയോടെ തിളങ്ങിയ ദീപക് ഹൂഡയേയും ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിച്ചപ്പോള്‍ പകരം റുതുരാജ് ഗെയ്ക് വാദിനെ ആദ്യ മത്സരത്തിലേക്ക് പരിഗണിച്ചു. എന്നാല്‍ രണ്ടും മൂന്നും മത്സരങ്ങള്‍ക്കുള്ള ടീമില്‍ കോലിയുണ്ട്. ഇതോടെ റുതുരാജിന് ഇടവും നഷ്ടമായി.

37 പന്തില്‍ ഫിഫ്റ്റി, 94 പന്തില്‍ സെഞ്ച്വറി, ഗവാസ്‌കറിന്റെ വെടിക്കെട്ട് പ്രകടനം ഓര്‍മയുണ്ടോ?

2

ആദ്യ ടി20ക്ക് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമില്ല. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ബുംറക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. രണ്ടും മൂന്നും ടി20യില്‍ ബുംറ കളിക്കും. ആദ്യ മത്സരത്തില്‍ ബുംറക്ക് പകരം അര്‍ഷദീപ് സിങ്ങിനെ പരിഗണിച്ചപ്പോള്‍ രണ്ടും മൂന്നും ടി20ക്കുള്ള ടീമില്‍ അര്‍ഷദീപിന് ഇടമില്ല. യുവതാരം രാഹുല്‍ ത്രിപാഠിയേയും ആദ്യ ടി20ക്കുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടും മൂന്നും ടി20ക്കുള്ള ടീമില്‍ ത്രിപാഠിക്ക് ഇടമില്ല.

വെങ്കടേഷ് അയ്യര്‍ക്കും ആദ്യ ടി20ക്കുള്ള ടീമില്‍ മാത്രമാണ് ഇടം. യുസ് വേന്ദ്ര ചാഹലിനൊപ്പം രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍ എന്നിവരേയും മൂന്ന് ടി20ക്കും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ടി20യില്‍ ജഡേജക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ആവേഷ് ഖാനും ഹര്‍ഷദീപ് സിങ്ങും ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നിലനിര്‍ത്തിയപ്പോള്‍ ദിനേഷ് കാര്‍ത്തികിനേയും ഇന്ത്യ മൂന്ന് മത്സരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3

മൂന്ന് മത്സര ഏകദിന പരമ്പരയിലേക്ക് വരുമ്പോള്‍ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് എടുത്തു പറയേണ്ടത്. അയര്‍ലന്‍ഡ് പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചുവെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെയും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ടീമില്‍ ഇടം പിടിച്ചു.

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

4

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്

രണ്ട്, മൂന്ന് ടി20ക്കുള്ള ടീം- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്

5

ഏകദിന ടീം- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്

Story first published: Thursday, June 30, 2022, 23:59 [IST]
Other articles published on Jun 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+