Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഗംഭീര വിജയത്തിനു പിന്നാലെ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സര്‍പ്രൈസ് ടീമിനെയാണ് ബിസിസിഐ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. നിര്‍ണായകമായ അടുത്ത രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ആദ്യ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനോട് കനത്ത തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ 209 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്തിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ തന്നെയാണ്.

മുരളി വിജയ്, കുല്‍ദീപ് യാദവ് പുറത്ത്

മുരളി വിജയ്, കുല്‍ദീപ് യാദവ് പുറത്ത്

ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഓപ്പണര്‍ മുരളി വിജയിയാണ് അടുത്ത രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട പ്രമുഖന്‍. ആദ്യ രണ്ടു ടെസ്റ്റുകളിലും കളിച്ച വിജയ് തികഞ്ഞ പരാജയമായി മാറിയിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നും വിജയ് തഴയപ്പെടുകയും ചെയ്്തിരുന്നു.
സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു താരം. യാദവും ഈ പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയിരുന്നു.

പൃഥ്വിക്കും വിഹാരിക്കും കന്നി ഊഴം

പൃഥ്വിക്കും വിഹാരിക്കും കന്നി ഊഴം

യുവ ബാറ്റ്‌സ്മാന്‍മാരായ പൃഥ്വി ഷായും ഹനുമ വിഹാരിയുമാണ് അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടംപിടിച്ച പുതുമുഖങ്ങള്‍. സമീപകാലത്തെ മികച്ച ഫോമാണ് ഇരുവര്‍ക്കും തുണയായത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് 19 കാരനായ പൃഥ്വി.
24 കാരനായ വിഹാരിയാവട്ടെ ആഭ്യന്തര മല്‍സരങ്ങളിലെ മികച്ച ഫോം ദേശീയ ടീമിനു വേണ്ടിയും ആവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ എ ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം സമീപകാലത്തു നടത്തിയത്.

മറ്റു മാറ്റങ്ങളില്ല

മറ്റു മാറ്റങ്ങളില്ല

മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കിയതൊഴിച്ചാല്‍ നിലവിലെ ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോടികളായ ശിഖര്‍ ധവാനും ലോകേഷ് രാഹുലും മൂന്നാം ടെസ്റ്റില്‍ ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു.
പേസ് ബൗളിങ് വിഭാഗമാവട്ടെ ശക്തമാണ്. നിലവിലേ പേസ് ബൗളിങ് നിര ഇംഗ്ലണ്ടിനെ മൂന്നാം ടെസ്റ്റില്‍ തകര്‍ത്തെറിഞ്ഞിരുന്നു. ഏക സ്പിന്നറായ ആര്‍ അശ്വിന്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്.

അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീം

അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീം

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍. രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, ഹനുമാ വിഹാരി

Story first published: Thursday, August 23, 2018, 10:16 [IST]
Other articles published on Aug 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+