Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- പാക് താരങ്ങള്‍ ഒരുമിച്ച് കളിക്കുമോ? അതും ഏഷ്യന്‍ ഇലവനില്‍... ബിസിസിഐ പറയുന്നു

ദില്ലി: ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഏഷ്യന്‍ ഇലവനു വേണ്ടി ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ ഒരുമിച്ച് കളിക്കുമോയെന്നതായിരുന്നു ക്രിക്കറ്റ് പ്രേമികളില്‍ ആകാംക്ഷയുണര്‍ത്തിയത്. ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയിരിക്കുയാണ് ബിസിസിഐ.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവെന്നറിയപ്പെടുന്ന ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം പിറന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായാണ് ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മില്‍ രണ്ടു ടി20 മല്‍സരങ്ങളുടെ പരമ്പര സംഘടിപ്പിക്കുന്നത്. 2020 മാര്‍ച്ച് 18, 21 തിയ്യതികളില്‍ മിര്‍പൂരിലായിരിക്കും മല്‍സരം.

ഒരുമിച്ച് കളിച്ചേക്കില്ല

ഒരുമിച്ച് കളിച്ചേക്കില്ല

ഇന്ത്യയുടെയും പാകിസ്താന്റെയും കളിക്കാര്‍ ഏഷ്യന്‍ ഇലവനു വേണ്ടി ഒരുമിച്ചു കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നു ബിസിസിഐയുയെ ജോയിന്റെ സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോര്‍ജ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ- ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും താങ്ങള്‍ ഒരുമിച്ച് കളിക്കാന്‍ സാധ്യതയില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം സൗരവ് ഗംഗുലി അന്തിമ തീരുമാനെടുക്കുമെന്നും ജയേഷ് ജോര്‍ജ് വിശദമാക്കി.

ഏഴു വര്‍ഷത്തിനിടെ പരമ്പരയില്ല

ഏഴു വര്‍ഷത്തിനിടെ പരമ്പരയില്ല

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു പരമ്പരയും കളിച്ചിട്ടില്ല. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇരുടീമുകളും ഇക്കാലയളവില്‍ ഏറ്റുമുട്ടിയിട്ടുള്ളൂ.
ബിസിസിഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ മോശമാവുകയും ചെയ്തിട്ടുണ്ട്. പര്യടനത്തിനെത്തുന്ന ടീമുകള്‍ക്കു ഇന്ത്യയേക്കാള്‍ സുരക്ഷിതമായ സ്ഥലമാണ് പാകിസ്താനെന്നു അടുത്തിടെ പിസിബി മേധാവി എഹ്‌സാന്‍ മാനി അഭിപ്രായപ്പെട്ടതോടെയാണിത്. ഈ സാഹചര്യത്തില്‍ ഇരുടീമിലെയും കളിക്കാര്‍ ഒരേ ഇലവനില്‍ അണിനിരക്കാനുള്ള സാധ്യത തീരെ വിരളമാണെന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയില്‍ നിന്ന് അഞ്ചു പേര്‍

ഇന്ത്യയില്‍ നിന്ന് അഞ്ചു പേര്‍

ഏഷ്യന്‍ ഇലവനു വേണ്ടി ഇന്ത്യയില്‍ നിന്നു അഞ്ചു താരങ്ങളായിരിക്കും കളിക്കുകയെന്നു ജയേഷ് ജോര്‍ജ് അറിയിച്ചു. ആരൊക്കെയായിരിക്കും ഈ താരങ്ങളെന്നു ഗാംഗുലിയായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങള്‍ ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള പരമ്പരയുടെ അതേ സമയത്തു തന്നെ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുമായി ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്.

Story first published: Friday, December 27, 2019, 12:01 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+