ടെസ്റ്റും ഐപിഎല്ലുമല്ല; യുവരാജ് സിംഗിന്റെ ലക്ഷ്യം 2019 ലോകകപ്പ്!
പരിക്ക് മൂലം ക്രിക്കറ്റ് കളത്തിന് പുറത്താണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്. ഐ പി എല്‍ ഒമ്പതാം സീസണില്‍ ഇതുവരെ യുവരാജിന് കളിക്കാന്‍ പറ്റിയിട്ടില്ല. ട്വന്റി 20 ലോകകപ്പിനിടെ കാലിലേറ്റ പരിക്കാണ് കാരണം. മെയ് ആറിന് നടക്കുന്ന മത്സരത്തിലെങ്കിലും തന്റെ പുതിയ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി പാഡണിയാം എന്ന പ്രതീക്ഷയിലാണ് യുവി.
ഐ പി എല്‍ ക്രിക്കറ്റില്‍ കളിക്കാന്‍ പറ്റാത്തതില്‍ യുവരാജിന് നിരാശയുണ്ട്. പക്ഷേ അതിലും വലിയ മറ്റൊരു സ്വപ്‌നമാണ് ഇന്ന് യുവിയെ നയിക്കുന്നത്. 2019 ല്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് കളിക്കാം എന്ന പ്രതീക്ഷയാണ് ഇത്. യുവരാജ് സിംഗിന് ഇപ്പോള്‍ 34 വയസ്സുണ്ട്. അടുത്ത ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുമ്പോള്‍ യുവിക്ക് 37 വയസ്സാകും പ്രായം. എന്നാലും ലോകകപ്പ് കളിക്കാന്‍ പറ്റും എന്ന് തന്നെയാണ് യുവി പറയുന്നത്.

2019 ലോകകപ്പാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ലക്ഷ്യം. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെടണമെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ അതിന് വേണ്ടി ശ്രമിക്കും. 2019 ലോകകപ്പ് കളിക്കാന്‍ പറ്റിയാല്‍ എനിക്കത് വലിയ കാര്യമായിരിക്കും. പിന്നീട് ഒരു ദിവസം ഇരുന്ന് 2019 ലോകകപ്പ് വരെ കളിക്കാമായിരുന്നു എന്ന് ചിന്തിക്കേണ്ട അവസ്ഥ വരരുത് - യുവരാജ് സിംഗ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യം വരുമ്പോള്‍ യുവിക്ക് ഈ പറഞ്ഞ പാഷന്‍ പക്ഷേ ഇല്ല എന്നതാണ് രസകരം. ടെസ്റ്റ് ക്രിക്കറ്റില്‍ താനൊരു അണ്ടര്‍ അച്ചീവര്‍ ആണ് എന്നാണ് യുവരാജ് തന്നെ പറയുന്നത്. എന്നാല്‍ അത് തന്റെ മാത്രം കുറ്റമല്ലെന്നും തനിക്ക് അത്രയധികം അവസരങ്ങളൊന്നും കിട്ടിയിട്ടില്ല എന്നും താരം പറയുന്നു. 2000 ത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ യുവരാജ് 293 ഏകദിനങ്ങളും 40 ടെസ്റ്റും 55 ട്വന്റി 20യും കളിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications