
ലക്ഷ്യം ഒന്നാംറാങ്ക്
ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണ് ഈ പരമ്പര. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഇന്ത്യയുമായുള്ള അകലം ഇംഗ്ലണ്ട് വര്‍ധിപ്പിക്കും.

ഇരുടീമും മികച്ച ഫോമില്‍
പരമ്പരയില്‍ ഏതു ടീമിനാണ് വിജയസാധ്യതയെന്നു പ്രവചിക്കുക അസാധ്യമാണ്. കാരണം ഇന്ത്യയും ഇംഗ്ലണ്ടും മികച്ച ഫോമിലാണ് ഇപ്പോള്‍. അവസാനമായി കളിച്ച 12 ഏകദിന പരമ്പരകളില്‍ പത്തിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയാവട്ടെ തുടര്‍ച്ചയായി ഒമ്പത് പരമ്പര വിജയങ്ങളുമായാണ് കുതിക്കുന്നത്.
അവസാനമായി കളിച്ച പരമ്പരയില്‍ ഇംഗ്ലണ്ട് ഓസ്ട്രലേയിയയെ 5-0ന് തൂത്തുവാരിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ അവരുടെ തട്ടകത്തില്‍ കോലിപ്പട മലര്‍ത്തിയടിച്ചിരുന്നു.

അവസാന പര്യടനത്തിലെ ജയം
2014ലാണ് ഇന്ത്യന്‍ ടീം അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. അന്നു നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ 3-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഈ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ് ഇന്ത്യ ഇത്തവണയും ഇറങ്ങുന്നത്.
എന്നാല്‍ 2014ല്‍ സ്വന്തം കാണികള്‍ക്കു മുന്നിലേറ്റ മുറിവുണക്കാന്‍ തങ്ങള്‍ക്കു ലഭിച്ച അവസരമായാണ് ഇന്ത്യക്കെതിരായ പരമ്പരയെ ഇംഗ്ലണ്ട് നോക്കിക്കാണുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടിരുന്നു. 2-1നായിരുന്നു ഇന്ത്യയുടെ വിജയം.

സ്പിന്നര്‍മാരെ തുണയ്ക്കും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ പരമ്പരയിലെ മൂന്നു മല്‍സരങ്ങള്‍ നടക്കുന്നത് നോട്ടിങ്ഹാം, ലോര്‍ഡ്‌സ്, ഹെഡിങ്‌ലേ എന്നീവിടങ്ങളിലാണ്. മൂന്നു പിച്ചുകളിലും സ്പിന്‍ ബൗളര്‍മാര്‍ക്കു നിര്‍ണായക പങ്ക് തന്നെ വഹിക്കാനാവും.
സ്പിന്‍ ബൗളിങിനെ കൂടി തുണയ്ക്കുന്ന പിച്ചായതിനാല്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും കസറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മറുഭാഗത്ത് മോയിന്‍ അലിയിലും ആദില്‍ റഷീദിലുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.

ടീമുകള്‍
ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ് വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍, സുരേഷ് റെയ്‌ന, ഉമേഷ,് യാദവ്, അക്ഷര്‍ പട്ടേല്‍.
ഇംഗ്ലണ്ട്: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, അലെക്‌സ് ഹെയ്ല്‍സ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് വില്ലി, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ജെയ്ക്ക് ബെല്‍, സാം ക്യുറാന്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.


Click it and Unblock the Notifications