For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s കിവീസ്: ഭയപ്പെടണം ഈ റെക്കോര്‍ഡിനെ!! ഹാട്രിക് ജയം എളുപ്പമാവില്ല... ധവാന് പകരമാര്?

വൈകീട്ട് മൂന്നു മുതല്‍ നോട്ടിങ്ഹാമിലാണ് കളി

By Manu
ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്

നോട്ടിങ്ഹാം: സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക് മൂലം പുറത്തായതിന്റെ ഞെട്ടല്‍ മാറുംമുമ്പ് ലോകകപ്പില്‍ ടീം ഇന്ത്യ തങ്ങളുടെ മൂന്നാമങ്കത്തിന് ഇറങ്ങുന്നു. വ്യാഴാഴ്ച നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്നു മണിക്കു നടക്കുന്ന കളിയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

ആദ്യ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന ജയം കൊയ്ത വിരാട് കോലിയും സംഘവും ഹാട്രിക്ക് ജയമാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത് കിവികളും ടൂര്‍ണമെന്റില്‍ അപരാജിതരാണ്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച കിവീസ് ആറു പോയിന്റോടെ ടൂര്‍ണമെന്റില്‍ തലപ്പത്താണുള്ളത്.

 ഇന്ത്യ മികച്ച ഫോമില്‍

ഇന്ത്യ മികച്ച ഫോമില്‍

മൂന്നാം കിരീടമെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തരായ എതിരാളികളെയാണ് ഇന്ത്യ കഴിഞ്ഞ മല്‍സരങ്ങളില്‍ കൊമ്പുകുത്തിച്ചത്. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെയും രണ്ടാം രണ്ടാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു.
മറുഭാഗത്ത് ദുര്‍ബലരായ എതിരാളികള്‍ക്കെതിരേയായിരുന്നു കിവികളുടെ ജയം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരെയാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ കിവീസ് തോല്‍പ്പിച്ചത്.

മഴ ഭീഷണി

മഴ ഭീഷണി

ടൂര്‍ണമെന്റില്‍ ഇതിനകം പല മല്‍സരങ്ങളും കവര്‍ന്നെടുത്ത മഴ ഇന്ത്യ- ന്യൂസിലാന്‍ഡ് പോരാട്ടത്തിനും ഭീഷണിയാവുന്നുണ്ട്. മല്‍സരം നടക്കുന്ന ട്രെന്റ് ബ്രിഡ്ജില്‍ വ്യാഴാഴ്ച മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കളി പുരോഗമിക്കവെ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മഴയുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ ഇരുടീമുകള്‍ക്കും 50 ഓവര്‍ വീതം കളിക്കാന്‍ കഴിയില്ലെന്നാണ് വിവരം.

കണക്കുകള്‍ ഇന്ത്യക്കു തിരിച്ചടി

കണക്കുകള്‍ ഇന്ത്യക്കു തിരിച്ചടി

ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള കണക്കുകള്‍ ഇന്ത്യക്കു സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. ഇതുവരെ ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇതില്‍ നാലെണ്ണത്തില്‍ കിവികളാണ് ജയിച്ചത്. മൂന്നു മല്‍സരങ്ങളാണ് ഇന്ത്യക്കു വിജയിക്കാനായത്. ഇംഗ്ലണ്ടില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള റെക്കോര്‍ഡ് ഇന്ത്യയെ ഭയപ്പെടുത്തും. ഇവിടെ കളിച്ച മൂന്നു മല്‍സരങ്ങളിലും കിവികള്‍ക്കു മുന്നില്‍ ഇന്ത്യക്കു അടിതെറ്റിയിരുന്നു.
എന്നാല്‍ ഏകദിനത്തിലെ ആകെയുള്ള കണക്കുകളില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ നടന്ന 101 മല്‍സരങ്ങളില്‍ ഇന്ത്യ 55 എണ്ണത്തില്‍ ജയിച്ചുകയറിയപ്പോള്‍ 45 മല്‍സരങ്ങളില്‍ കിവീസും ജയം നേടി.

ധവാനു പകരം രാഹുല്‍

ധവാനു പകരം രാഹുല്‍

ഓസ്‌ട്രേലിയക്കെതിരേ നടന്ന തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ബാറ്റിങിനിടെ കൈവിരലിനു പൊട്ടലേറ്റ ഓപ്പണര്‍ ധവാന്‍ ഇന്ത്യന്‍ നിരയിലുണ്ടാവില്ല. പകരം ലോകേഷ് രാഹുലായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതോടെ നാലാം നമ്പറില്‍ ഇന്ത്യക്കു വീണ്ടുമൊരാളെ തിരയേണ്ടി വരും. വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ ഈ പൊസിഷനില്‍ കളിക്കാനാണ് സാധ്യത.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍ / ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലാതം, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

{headtohead_cricket_3_4}

Story first published: Wednesday, June 12, 2019, 9:52 [IST]
Other articles published on Jun 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+