Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ തിരിച്ചുവരവ് ശ്രീലങ്കയ്‌ക്കെതിരേ? ടി20, ഏകദിന പരമ്പരകള്‍ കളിച്ചേക്കും

മുംബൈ: കൊറോണവൈറസ് മഹാമാരിക്കു ശേഷം ക്രിക്കറ്റിലേക്കുള്ള ടീം ഇന്ത്യുടെ തിരിച്ചുവരവ് അയര്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേയാവാന്‍ സാധ്യത വര്‍ധിച്ചു. ആഗസ്റ്റില്‍ ലങ്കയില്‍ പര്യടനം നടത്താന്‍ ബിസിസിഐ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഇരു സര്‍ക്കാരുകളുടെ ഭാഗത്തു നിന്നു കൂടി അനുകൂല നിലപാടുണ്ടായാല്‍ പരമ്പര യാഥാര്‍ഥ്യമാവുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ചയാണ് ലങ്കയില്‍ കളിക്കാമെന്ന് ബിസിസിഐ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതെന്നാണ് വിവരം.

രാജ്യത്തു ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇനി കായിക മന്ത്രാലയത്തിന്റെ അനുമതി തേടും. ഈ മാസമായിരുന്നു ഇന്ത്യ ലങ്കയിലേക്കു പറക്കേണ്ടിയിരുന്നത്. മൂന്നു വീതം ഏകദിന, ടി20 പരമ്പരകളായിരുന്നു നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ കൊവിഡ്-19നെ തുടര്‍ന്നു ഇതു മാറ്റി വയ്ക്കുകയായിരുന്നു.

1

ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഷെഡ്യൂള്‍ അടക്കമുള്ളള മറ്റു കാര്യങ്ങളെക്കുറിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കുമോ പരമ്പര നടക്കുകയെന്നത് വ്യക്തമല്ല. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വളരെ കുറച്ചു കാണികളെ മാത്രം സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച് പരമ്പര നടത്താന്‍ കഴിയുമോയെന്ന സാഹചര്യവും അവര്‍ പരിശോധിക്കുന്നുണ്ട്.

ഇന്ത്യക്കെതിരായ പരമ്പരകള്‍ മാത്രമല്ല ഈ വര്‍ഷം ഏഷ്യാ കപ്പിന് വേദിയാവാനുള്ള നീക്കങ്ങളും ശ്രീലങ്ക അണിയറയില്‍ നടത്തുന്നുണ്ട്. പാകിസ്താനെയായിരുന്നു നേരത്തേ ടൂര്‍ണമെന്റിന്റെ വേദിയായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പാകിസ്താനിലാണ് ടൂര്‍ണമെന്റില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആതിഥേയത്വം ശ്രീലങ്കയ്ക്കു കൈമാറാന്‍ പാകിസ്താന്‍ സമ്മതിച്ചു കഴിഞ്ഞെന്നാണ് വിവരം. ശ്രീലങ്ക ക്രിക്കറ്റ് ചെയര്‍മാന്‍ ഷമ്മി സില്‍വ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. വേദി വിട്ടു നല്‍കാന്‍ തയ്യാറാണെന്നാണ് പിസിബി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല. ജൂണ്‍ മധ്യത്തോടെ താരങ്ങള്‍ക്കായി ഐസൊലേഷന്‍ ക്യാംപ് തുറക്കുമെന്നും ഇവിടെ പരിശീലനം പുനരാരംഭിക്കുമെന്നുമാണ് ബിസിസിഐ അറിയിച്ചിരുന്നത്. അതേസമയം, ശ്രീലങ്കന്‍ താരങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇതിനകം പരിശീലനം തുടങ്ങിയിട്ടുണ്ട്.

Story first published: Wednesday, June 10, 2020, 16:14 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+