Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തൂത്തുവാരല്‍ നടന്നില്ല... ഇന്ത്യയെ പിടിച്ചുകെട്ടി വിന്‍ഡീസ്, മൂന്നാം ടെസ്റ്റ് സമനിലയില്‍

കിങ്സ്റ്റണ്‍: വിരാട് കോലിയും സംഘവും ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തൂത്തുവാരിയതു പോലൊരു നേട്ടം കൈവരിക്കാന്‍ ഇന്ത്യ എയ്ക്കായില്ല. മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റില്‍ വിന്‍ഡീസ് എ ഇന്ത്യയെ സമനിലയില്‍ കുരുക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് വരുതിയിലാക്കുകയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് ഇന്ത്യ എ നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയിരുന്നു.

373 റണ്‍സ് വിജയലക്ഷ്യം

373 റണ്‍സ് വിജയലക്ഷ്യം

രണ്ടാമിന്നിങ്‌സില്‍ 373 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹനുമാ വിഹാരി നയിച്ച ഇന്ത്യ എ വിന്‍ഡീസിനു നല്‍കിയത്. ആതിഥേയര്‍ ആറു വിക്കറ്റിന് 314 റണ്‍സെടുത്തു നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിച്ചു പിരിയുകയായിരുന്നു.
ജെറമി സൊല്‍സാനോ (92), ബ്രെന്‍ഡന്‍ കിങ് (77), സുനില്‍ ആംബ്രിസ് (69) എന്നിവര്‍ വിന്‍ഡീസിനായി തിളങ്ങി.

നദീമിന് വീണ്ടും അഞ്ചു വിക്കറ്റ്

നദീമിന് വീണ്ടും അഞ്ചു വിക്കറ്റ്

പരമ്പരയില്‍ വീണ്ടുമൊരു അഞ്ചു വിക്കറ്റ് നേട്ടം സ്വന്തം പേരില്‍ കുറിച്ച ഷഹബാസ് നദീമാണ് ഇന്ത്യന്‍ എ ടീമിനായി രണ്ടാമിന്നിങ്‌സില്‍ ബൗളിങില്‍ തിളങ്ങിയത്. 41 ഓവറില്‍ 103 റണ്‍സെടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് കൊയ്ത കെ ഗൗതമിന് രണ്ടാമിന്നിങ്‌സില്‍ ഒന്നു പോലും ലഭിച്ചില്ല.

ഗില്ലിന്റെ റെക്കോര്‍ഡ് പ്രകടനം

ഗില്ലിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ടാമിന്നിങ്‌സില്‍ 19 കാരനായ ശുഭ്മാന്‍ ഗില്ലിന്റെ (204*) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും നായകന്‍ വിഹാരിയുടെ (118*) സെഞ്ച്വറിയുമാണ് ഇന്ത്യ എയെ ഭദ്രമായ സ്‌കോറിലെത്തിച്ചത്.
വിദേശത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഡബിള്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിന് ഗില്‍ അവകാശിയാവുകയും ചെയ്തിരുന്നു.

Story first published: Saturday, August 10, 2019, 15:16 [IST]
Other articles published on Aug 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+