Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റിന് മുമ്പ് ഇന്ത്യക്കു മറ്റൊരു 'ടെസ്റ്റ്'- വെടിക്കെട്ടിന് പന്തും പൃഥ്വിയും

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ ഞായറാഴ്ച അനൗദ്യോഗിക ടെസ്റ്റ് കളിക്കാനിറങ്ങും. ഇന്ത്യന്‍ എ ടീമും ഓസ്‌ട്രേലിയന്‍ എ ടീമും തമ്മിലാണ് ത്രിദിന മല്‍സരത്തില്‍ ഏറ്റുമുട്ടുക. സിഡ്‌നിയിലെ ഡ്രുമ്മോയ്ന്‍ ഓവലില്‍ ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് മല്‍സരം തുടങ്ങും. അനൗദ്യോഗിക മല്‍സരമായതിനാല്‍ തന്നെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ല.

1

ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ടു സന്നാഹ മല്‍സരങ്ങളാണ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് കളിക്കുന്നത്. ഇവയില്‍ ആദ്യത്തേതാണിത്. രണ്ടാമത്തേത് പകലും രാത്രിയുമായിട്ടായിരിക്കും. രണ്ടാം സന്നാഹ മല്‍സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള പ്രമുഖരെല്ലാം കളിക്കും. മല്‍സരത്തിന്റെ ആദ്യത്തെ രണ്ടു ദിവസം 27-31 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടുത്തെ താപനില. ആദ്യ രണ്ടു ദിവസങ്ങളിലും മഴ മാറിനില്‍ക്കുമെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസം മഴ പെയ്യാന്‍ 10 ശതമാനം സാധ്യത നിലനില്‍ക്കുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാറ്റിങിന് ഏറെ അനുയോജ്യമായ പിച്ചാണ് മല്‍സരത്തിനു തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല പേസര്‍മാരെയും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പിന്തുണയ്ക്കുന്നതായിരിക്കും പിച്ച്. 258 റണ്‍സാണ് ഈ പിച്ചില്‍ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയാണ് എ ടീമിനെ നയിക്കുക. പൃഥ്വി ഷാ, റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര, ശുഭ്മാന്‍ ഗില്‍, ആര്‍ അശ്വിന്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം ഇന്ത്യന്‍ എ ടീമിനായി കളിക്കും. മറുഭാഗത്ത് ഓസ്‌ട്രേലിയന്‍ എ ടീമില്‍ ജോ ബേണ്‍സ്, മിച്ചെല്‍ മാര്‍ഷ്, ജെയിംസ് പാറ്റിന്‍സണ്‍, അലെക്‌സ് ക്യാരി എന്നിവരുമുണ്ടാവും.

ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായ ചേതേശ്വര്‍ പുജാരയാണ് മല്‍സരത്തില്‍ ശ്രദ്ധിക്കേണ്ട താരം. കൂടുതല്‍ നേരം ക്രീസില്‍ നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ മറ്റൊരു മിന്നും താരം.

ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ്ഡ് മിന്നുന്ന ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സൗത്ത് ഓസ്‌ട്രേലിയക്കു വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍ മാത്രമല്ല പാര്‍ട്ട് ടൈം ഓഫ് സ്പിന്നറുമാണ് അദ്ദേഹം. വളരെ പ്രതീക്ഷ നല്‍കുന്ന യുവ ഓസീസ് ബാറ്റ്‌സ്മാനാണ് വില്‍ പ്യുകോസ്‌കി. ഈ സീസണില്‍ വിക്ടോറിയന്‍ ടീമിനായി അദ്ദേഹം തുടരെ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിരുന്നു.

ഇരുടീമുകളുടെയും സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ എ ടീം- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയന്‍ എ ടീം- ട്രാവിസ് ഹെഡ്ഡ്, മാര്‍ക്കസ് ഹാരിസ്, ജോ ബേണ്‍സ്, വില്‍ പ്യുകോസ്‌കി (ക്യാപ്റ്റന്‍), കാമറോണ്‍ ഗ്രീന്‍, മിച്ചെല്‍ മാര്‍ഷ്, ജാക്‌സണ്‍ ബേര്‍ഡ്, ജെയിംസ് പാറ്റിന്‍സണ്‍, നിക്ക് മാഡിസണ്‍, അലെക്‌സ് ക്യാരി, മാര്‍ക്ക് സ്റ്റെക്റ്റി.

Story first published: Saturday, December 5, 2020, 17:21 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+