For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എറിഞ്ഞിട്ടത് ചഹര്‍, തല്ലിപ്പരുവമാക്കിയത് മയാങ്ക്... ഇംഗ്ലണ്ടിനോടുള്ള കലിപ്പ് തീര്‍ത്ത് ഇന്ത്യ

വിന്‍ഡീസ് എ ടീമിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം

ലെസ്റ്റര്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ എ ടീമിന്റെ തിരിച്ചുവരവ്. ആദ്യ കളിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനോട് പരാജയപ്പെട്ട ഇന്ത്യന്‍ യുവനിര രണ്ടാമത്തെ കളിയില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെ കെട്ടുകെട്ടിക്കുകയായിരുന്നു. ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ഇംഗ്ലണ്ടിനെതിരേ പരാജയപ്പെട്ട ബാറ്റിങ് നിര വിന്‍ഡീസിനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്തു. ബാറ്റിങ് മികവാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

വിന്‍ഡീസിനെ എറിഞ്ഞൊതുക്കി

വിന്‍ഡീസിനെ എറിഞ്ഞൊതുക്കി

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തകര്‍പ്പന്‍ ബൗളിങിലൂടെ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ കരീബിയന്‍ ടീമിനെ അനുവദിച്ചില്ല. 49.1 ഓവറില്‍ 221 റണ്‍സിന് വിന്‍ഡീസ് ടീം കൂടാരത്തില്‍ മടങ്ങിയെത്തി. 64 റണ്‍സോടെ പുറത്താവാതെ നിന്ന ഡെവോണ്‍ തോമസാണ് വിന്‍ഡീസ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ചന്ദര്‍പോള്‍ ഹേംരാജ് 45 റണ്‍സ് നേടി.

ചഹര്‍ മാജിക്ക്

ചഹര്‍ മാജിക്ക്

പേസര്‍ ദീപക് ചഹറിന്റെ മാജിക്കല്‍ ബൗളിങാണ് വിന്‍ഡീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കു വേണ്ടി ചഹര്‍ അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. 10 ഓവറില്‍ രണ്ടടു മെയ്ഡനുള്‍പ്പെടെ 27 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയത്.
ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

 അനായാസം ഇന്ത്യ

അനായാസം ഇന്ത്യ

വിന്‍ഡീസ് എ ടീം നല്‍കിയ 222 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു ഒരിക്കലും ഭീഷണിയായിരുന്നില്ല. 38.1 ഓവറില്‍ വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി.
ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

ഹീറോയായി മയാങ്ക്

ഹീറോയായി മയാങ്ക്

മയാങ്കിന്റെ സൂപ്പര്‍ ബാറ്റിങ് ഇന്ത്യയെ 40 ഓവറിനുള്ളില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 112 റണ്‍സാണ് താരം നേടിയത്. 126 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മയാങ്കിങിന്റെ ഇന്നിങ്‌സ്.
ശുഭ്മാന്‍ ഗില്ലാണ് (58*) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 129 പന്തുകളില്‍ അഞ്ചു ബൗണ്ടറികള്‍ ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പൃഥ്വി ഷാ 27 റണ്‍സെടുത്തു പുറത്തായി.

Story first published: Tuesday, June 26, 2018, 12:02 [IST]
Other articles published on Jun 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+