ഓസ്‌ട്രേലിയ എ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; ദേവ്ദത്ത് പടിക്കലിന് നിർണായക ചുമതല, ഹർദികും?
ന്യൂഡൽഹി: ഓസ്ട്രേലിയ എ ടീമിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പുതുച്ചേരിയാണ് പരമ്പരയിലെ എല്ലാ മത്സരങ്ങൾക്കും വേദിയാകുക. രണ്ട് മൾട്ടി-ഡേ മത്സരങ്ങൾക്ക് പിന്നാലെ മൂന്ന് ഏകദിന മത്സരങ്ങളാണ് നടക്കുക. മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ ദേവ്ദത്ത് പടിക്കൽ നയിക്കും.
സായി സുദർശനാണ് ഉപനായകൻ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയവർക്കും സീനിയർ അന്താരാഷ്ട്ര മത്സരങ്ങളിൽ പരിചയസമ്പത്തുള്ളവർക്കും ടീമിൽ ഇടം നൽകിയിട്ടുണ്ട്. ഉയർന്ന തലത്തിലുള്ള ഇന്ത്യൻ ടീമിലേക്കുള്ള സ്ഥാനത്തിനായി യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാകും പരമ്പര.

ഏകദിന ടീമിൽ ഹാർദിക് പാണ്ഡ്യയും ഇടം നേടിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ചാൽ മാത്രമായിരിക്കും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുക. മൾട്ടി-ഡേ ടീമിൽ അമൻ മൊഖാദെ, ആയുഷ് പാണ്ഡെ, യശ് റാത്തോഡ്, ഷെയ്ഖ് റഷീദ് എന്നിവർ ബാറ്റിങ് നിരയിലുണ്ട്. കുമാർ കുശാഗ്രയും എൻ ജഗദീശനും വിക്കറ്റ് കീപ്പർമാരാണ്. ഷംസ് മുലാനി, തനുഷ് കോട്ടിയൻ എന്നിവർ ബൗളിങ് വിഭാഗത്തിലുണ്ട്. പ്രഫുൽ ഹിംഗെ, തുഷാർ ദേശ് പാണ്ഡെ തുടങ്ങിയ താരങ്ങൾക്കും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.
മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ റുതുരാജ് ഗേയ്ക്ക്വാദ് നയിക്കും. ദേവ്ദത്ത് പടിക്കലാണ് ഉപനായകൻ. സായി സുദർശൻ, രാജത് പാട്ടിദാർ, പ്രിയാൻഷ് ആര്യ എന്നിവർ ബാറ്റിങ് നിരയ്ക്ക് കരുത്തേകും. കുമാർ കുശാഗ്രയും പ്രഭ്സിമ്രൻ സിംഗുമാണ് വിക്കറ്റ് കീപ്പർമാർ. നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അർഷിൻ കുൽക്കർണി, നമൻ ധീർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓൾറൗണ്ടർമാരായി ടീമിലുണ്ട്. അർഷദ് ഖാൻ, ഗുർജപ്നീത് സിംഗ്, യശ് താക്കൂർ എന്നിവരാണ് മറ്റ് പ്രധാന ബൗളിങ് ഓപ്ഷനുകൾ.
ഇന്ത്യ എ - ഓസ്ട്രേലിയ എ പരമ്പര: മത്സരക്രമം
ഒന്നാം മൾട്ടി-ഡേ മത്സരം: സെപ്റ്റംബർ 22 മുതൽ 25 വരെ
രണ്ടാം മൾട്ടി-ഡേ മത്സരം: സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ
ഒന്നാം ഏകദിനം: ഒക്ടോബർ 6
രണ്ടാം ഏകദിനം: ഒക്ടോബർ 9
മൂന്നാം ഏകദിനം: ഒക്ടോബർ 11
എല്ലാ മത്സരങ്ങളും പുതുച്ചേരിയിലാണ് നടക്കുക.
ഇന്ത്യ എ മൾട്ടി-ഡേ ടീം
അമൻ മൊഖാദെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കൽ (ക്യാപ്റ്റൻ), സായി സുദർശൻ (വൈസ് ക്യാപ്റ്റൻ), യശ് റാത്തോഡ്, ഷെയ്ഖ് റഷീദ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), ഷംസ് മുലാനി, തനുഷ് കോട്ടിയൻ, തുഷാർ ദേശ്പാണ്ഡെ, അൻഷുൽ കംബോജ്, പ്രഫുൽ ഹിംഗെ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), നചികേത് ഭൂട്ടെ, വി. വൈശാഖ്*.
ഇന്ത്യ എ ഏകദിന ടീം
പ്രിയാൻഷ് ആര്യ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), രാജത് പാട്ടിദാർ, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അർഷിൻ കുൽക്കർണി, അർഷദ് ഖാൻ, നമൻ ധീർ, ഹാർദിക് പാണ്ഡ്യ, പ്രഭ്സിമ്രൻ സിംഗ് (വിക്കറ്റ് കീപ്പർ), ഗുർജപ്നീത് സിംഗ്, യശ് താക്കൂർ.
അതേസമയം, ഓസ്ട്രേലിയ എയ്ക്ക് എതിരായ ഈ പരമ്പരയിൽ ചുവപ്പുപന്ത്, വെള്ളപ്പന്ത് ഫോർമാറ്റുകളിൽ താരങ്ങളുടെ പ്രകടനം വിലയിരുത്താൻ സെലക്‌ടർമാർക്ക് അവസരം ലഭിക്കും. നിരവധി താരങ്ങളുടെ ഭാവി ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനത്തിന് ഈ പരമ്പരയിലെ പ്രകടനം നിർണായകമായേക്കും എന്നാണ് വിലയിരുത്തൽ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
