For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്യവട്ടം ഏകദിനം: പട നയിച്ച് പാണ്ഡെ, വെടിക്കെട്ടുമായി ദുബെയും... ഇന്ത്യ എയ്ക്കു പരമ്പര

മല്‍സരം 30 ഓവറാക്കി കുറച്ചിരുന്നു

Manish Pandey, Shivam Dube lead India A to four-wicket win over South Africa A

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നാലു വിക്കറ്റിന് സന്ദര്‍ശകരെ തകര്‍ത്തു വിടുകയായിരുന്നു. ഹാട്രിക്ക് വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കി.

pandey

പിച്ചിലെ ഈര്‍പ്പം കാരണം 30 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് 207 റണ്‍സെടുത്തു. മറുപടിയില്‍ നായകന്റെ ഇന്നിങ്‌സുമായി മനീഷ് പാണ്ഡെ (81) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 27.5 ഓവറില്‍ ആറു വിക്കറ്റിന് ഇന്ത്യ എ ലക്ഷ്യത്തിലെത്തി. 59 പന്തില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളും പാണ്ഡെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ടാം കളിയിലും വെടിക്കെട്ട് ഇന്നിങ്‌സുമായി ശിവം ദുബെയും (45*) ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. 28 പന്തിലാണ് മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം ദുബെ 45 റണ്‍സെടുത്തത്. ഇഷാന്‍ കിഷനാണ് (40) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

ഹെന്റിച്ച് ക്ലാസെന്‍ (44), ജാന്‍മെന്‍ മലാന്‍ (37), മാത്യു ബ്രീക്‌സ് (36) എന്നിനരുടെ ഇന്നിങ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 21 പന്തില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കമാണ് ക്ലാസെന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് ദീപക് ചഹറും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു. ഇരുവരും രണ്ടു വിക്കറ്റ് വീതമെടുത്തു. ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Monday, September 2, 2019, 18:07 [IST]
Other articles published on Sep 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+