കാര്യവട്ടം ഏകദിനം: ഇന്ത്യക്ക് എയ്ക്ക് ത്രസിപ്പിക്കുന്ന ജയം, ഹീറോയായി ഇഷാന്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം അനൗദ്യോഗിക ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ എയ്ക്കു ത്രസിപ്പിക്കുന്ന ജയം. ദക്ഷിണാഫ്രിക്ക എയെ രണ്ടു വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തുകയും ചെയ്തു.

പിച്ചിലെ ഈര്‍പ്പം കാരണം വൈകി തുടങ്ങിയ മല്‍സരം 21 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു. ടോസിനു ശേഷം ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ നായകന്‍ മനീഷ് പാണ്ഡെ ബാറ്റിങിന് അയക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 162 റണ്‍സ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു. മറുപടിയില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ എ ലക്ഷ്യം മറികടന്നു.
24 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 55 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ വിജയശില്‍പ്പി. അന്‍മോല്‍പ്രീത് സിങ് (30), ക്രുനാല്‍ പാണ്ഡ്യ (23*), ശുഭ്മാന്‍ ഗില്‍ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇഷാന്‍ കിഷനാണ് മാന്‍ ഓഫ് ദി മാച്ച്.
ജോര്‍ജ് ലിന്‍ഡെയുടെയും (52*) നായകന്‍ ടെംബ ബവുമയുമാണ് (40) ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഇന്ത്യ എയ്ക്കു വേണ്ടി ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ മനീഷ് പാണ്ഡെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications