വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യ സൂക്ഷിച്ചോ, ടെസ്റ്റില്‍ വെള്ളം കുടിക്കും!! ഇംഗ്ലണ്ട് 'കുക്കി'ങ് തുടങ്ങി

ഇന്ത്യ എയ്‌ക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ടീം ഇന്ത്യക്ക് കടുപ്പമാവുമെന്ന് മുന്നേറിയിപ്പ്. ഇന്ത്യ എ ടീമിനാണ് ഇംഗ്ലണ്ട് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരേ ഇംഗ്ലണ്ട് ലയണ്‍സ് കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയാണ്. ഇന്ത്യന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച ഇംഗ്ലണ്ട് മല്‍സരത്തില്‍ പിടിമുറുക്കി കഴിഞ്ഞു.

ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം

ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം

ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് 310 റണ്‍സെടുത്തിട്ടുണ്ട്. മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ നയിച്ച ഇന്ത്യന്‍ എ ടീം ബൗളിങ് ആക്രമണത്തിന് ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിന് വെല്ലുവിളിയുയര്‍ത്താനായില്ല.
ആറു ബൗളര്‍മാരെ ഇന്ത്യ പരീക്ഷിച്ചെങ്കിലും എല്ലാവരും നന്നായി തല്ലുവാങ്ങി.

 ടോസ് ഇംഗ്ലണ്ടിന്

ടോസ് ഇംഗ്ലണ്ടിന്

ടോസിനു ശേഷം ഇംഗ്ലണ്ട് ലയണ്‍സ് ക്യാപ്റ്റന്‍ ജോ ബേണ്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബേണ്‍സ് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഇംഗ്ലണ്ടിന്റേത്.
ടീം സ്‌കോറില്‍ ഒമ്പത് റണ്‍സ് ആയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കൂടിയായ ബേണ്‍സ് തന്നെയാണ് (5) ആദ്യം മടങ്ങിയത്. നവദീപ് സെയ്‌നിക്കാണ് വിക്കറ്റ്.

കുക്കിന്റെ സെഞ്ച്വറി

കുക്കിന്റെ സെഞ്ച്വറി

നായകന്‍ വീണെങ്കിലും ഇംഗ്ലണ്ട് പതറിയില്ല. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ അലെസ്റ്റര്‍ കുക്ക് മുന്നില്‍ നിന്നും പടനയിച്ചപ്പോള്‍ ഇംഗ്ലണ്ട് കരകയറി. രണ്ടാം വിക്കറ്റില്‍ നിക്ക് ഗുബ്ബിന്‍സിനൊപ്പം ചേര്‍ന്ന് 155 റണ്‍സാണ് കുക്ക് കൂട്ടിച്ചേര്‍ത്തത്. ഗുബ്ബിന്‍സ് മടങ്ങുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 164ല്‍ എത്തിയിരുന്നു. 73 റണ്‍സാണ് താരം നേടിയത്.
154 റണ്‍സെടുത്ത കുക്കിനൊപ്പം 59 റണ്‍സോടെ ഡേവിഡ് മലാനാണ് ക്രീസിലുള്ളത്. 238 പന്തില്‍ 22 ബൗണ്ടറികളടങ്ങിയതാണ് കുക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ലീഡ്‌സില്‍ പൊടിപാറും... രാഹുലും കൗളും തെറിക്കും, ഇംഗ്ലീഷ് പരീക്ഷ പാസാവുമോ ടീം ഇന്ത്യ? ലീഡ്‌സില്‍ പൊടിപാറും... രാഹുലും കൗളും തെറിക്കും, ഇംഗ്ലീഷ് പരീക്ഷ പാസാവുമോ ടീം ഇന്ത്യ?

Story first published: Tuesday, July 17, 2018, 11:11 [IST]
Other articles published on Jul 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X