Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാവുമോ ടീം ഇന്ത്യയുടെ ഗതി? വന്‍ തോല്‍വിയുടെ വക്കില്‍ ഇന്ത്യന്‍ എ ടീം... ഇംഗ്ലീഷ് ആധിപത്യം

വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പായി. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ തോല്‍വിയിലേക്കു നീങ്ങുകയാണ് ഇന്ത്യന്‍ എ ടീം. മല്‍സരത്തില്‍ സമനിലയെങ്കിലും പിടിച്ചുവാങ്ങണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടിവരും.

1

421 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യമാണ് ഇംഗ്ലീഷ് ടീം കരുണ്‍ നായര്‍നയിച്ച ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യ. രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. ഓപ്പണര്‍മാരായ മുരളി വിജയിയും പൃഥ്വി ഷായും അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെയാണ് ക്രീസ് വിട്ടത്. മയാങ്ക് അഗര്‍വാളാണ് (1) പുറത്തായ മറ്റൊരു താരം.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 423 റണ്‍സ് അടിച്ചെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 197ല്‍ അവസാനിച്ചു. പൃഥ്വി ഷാ (62), റിഷഭ് പന്ത് (58), അജിങ്ക്യ രഹാനെ (49) എന്നിവരൊഴികെ മറ്റുള്ളവരൊന്നും പിടിച്ചുനിന്നില്ല. മികച്ച ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിന് 194 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Story first published: Thursday, July 19, 2018, 15:06 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+