For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്‌ക്കെതിരെ മികച്ച സ്‌കോറുമായി ന്യൂസിലന്‍ഡ്; നിരാശപ്പെടുത്തി ഇന്ത്യന്‍ ബൗളര്‍മാര്‍

വെല്ലിങ്ടണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ന്യൂസിലന്‍ഡ് എ യ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റിന് 467 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. പത്താം വിക്കറ്റില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.


ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരവസരത്തില്‍ കളി കൈയ്യടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റിലെ കൂട്ടുകെട്ട് പ്രതീക്ഷ തകര്‍ത്തു. 357 റണ്‍സിന് ഒന്‍പതാം വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ 458 റണ്‍സെടുത്തിട്ടും വിക്കറ്റ് നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ന്യൂസിലന്‍ഡിന്റെ പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ സേത്ത് റാന്‍സ് 57 പന്തില്‍ 69 റണ്‍സെടുത്ത് ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചു. പതിനൊന്നാമനായ ബ്ലെയര്‍ ടിക്‌നര്‍ 30 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ന്യൂസിലന്‍ഡിനായി ഹാമിഷ് റുഥര്‍ഫോര്‍ഡ്(114) സെഞ്ച്വറി നേടി.

cricket

ഇന്ത്യയ്ക്കുവേണ്ടി കൃഷ്ണപ്പ ഗൗതം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ദീപക ചഹാര്‍, നവ്ദീപ് സൈനി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റു പോകാതെ 35 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സോടെ പൃഥ്വി ഷായും 2 റണ്‍സുമായി മുരളി വിജയിയുമാണ് ക്രീസില്‍.

നേരത്തെ ഇന്ത്യ എ യ്ക്കുവേണ്ടി ആദ്യ ഇന്നിങ്‌സില്‍ 94 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേല്‍ ആണ് ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍(62), കൃഷ്ണപ്പ ഗൗതം(47) എന്നിവര്‍ വാലറ്റത്ത് മികച്ച പ്രകടനം നടത്തി. കൂടാതെ പൃഥ്വി ഷാ(64), മായങ്ക് അഗര്‍വാള്‍(65), ഹനുമ വിഹാരി(86) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. സീനിയര്‍ ടീമിലെ മുരളി വിജയ്(28), അജിങ്ക്യ രഹാനെ(12) എന്നിവര്‍ നിരാശപ്പെടുത്തി.

Story first published: Monday, November 19, 2018, 8:28 [IST]
Other articles published on Nov 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+