Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്യവട്ടത്ത് ഇന്ത്യ എയുടെ മുന്നറിയിപ്പ്... ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി, വമ്പന്‍ ജയം

India A Beat South Africa A In The First Test | Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇന്ത്യന്‍ എ ടീമിന്റെ മുന്നറിയിപ്പ്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയെയും സംഘത്തെയും ഭയക്കണമെന്ന മുന്നറിയിപ്പാണ് എ ടീം നല്‍കിയിരിക്കുന്നത്. കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ ഇന്ത്യന്‍ എ ടീം വാരിക്കളയുകയായിരുന്നു.

ഏഴു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ശുഭ്മാന്‍ ഗില്‍ നയിച്ച എ ടീം ആഘോഷിച്ചത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ 1-0ന് മുന്നിലെത്തുകയും ചെയ്തു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഈ മാസം 17 മുതല്‍ മൈസൂരില്‍ നടക്കും.

ചെറിയ വിജയലക്ഷ്യം

ചെറിയ വിജയലക്ഷ്യം

48 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കു നല്‍കിയത്. 9.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. റിക്കി ഭൂയിയും (20*) ശിവം ദുബെയും (12*) ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.
നായകന്‍ ഗില്‍ (5), അങ്ക്തി ബാവ്‌നെ (6), ശ്രീകര്‍ ഭരത് (5) എന്നിവരാണ് പുറത്തായത്. ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റെടുത്തു.

വിജയമുറപ്പിച്ചു

വിജയമുറപ്പിച്ചു

ദക്ഷിണാഫ്രിക്കയെ രണ്ടാമിന്നിങ്‌സില്‍ 186 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. സന്ദര്‍ശക നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. ഹെന്‍ ിച്ച് ക്ലാസെന്‍ (48), വിയാന്‍ മുള്‍ഡര്‍ (46), സുബൈര്‍ ഹംസ (44) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യ എയ്ക്കു വേണ്ടി ഷഹബാസ് നദീം മൂന്നു വിക്കറ്റെടുത്തപ്പോള്‍ ശര്‍ദ്ദുല്‍ താക്കൂറിനും ജലജ് സക്‌സേനയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

സക്‌സേന വിജയശില്‍പ്പി

സക്‌സേന വിജയശില്‍പ്പി

ബാറ്റിങിനൊപ്പം ബൗളിങിലും കസറിയ ജലജ് സക്‌സേനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഒന്നാമിന്നിങ്‌സില്‍ പൊരുതി നേടിയ 61 റണ്‍സുമായി ഇന്ത്യക്കു ലീഡ് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സക്‌സേന രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. ഈ പ്രകടനമാണ് താരത്തെ മാന്‍ ഓഫ് ദി മാച്ചാക്കിയത്.
കളിയുടെ സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ 164, 186. ഇന്ത്യ എ 303, മൂന്നിന് 49.

Story first published: Thursday, September 12, 2019, 11:52 [IST]
Other articles published on Sep 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+