Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മയാങ്ക് മായാജാലം വീണ്ടും... തുടരെ രണ്ടാം സെഞ്ച്വറി, ഇംഗ്ലണ്ടിനെ മുക്കി ഇന്ത്യന്‍ പടയോട്ടം

ലെസ്റ്റര്‍: ഇന്ത്യന്‍ എ ടീം ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം തുടരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഇംഗ്ലണ്ട് ലയണ്‍സിനെയാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് ശ്രേയസും സംഘവും ഇത്തവണ പകരം ചോദിക്കുകയായിരുന്നു.

തൊട്ടുമുമ്പത്തെ കളിയില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെ 102 റണ്‍സിന് വാരിക്കളയുകയായിരുന്നു. ഈ വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ തലപ്പത്തേക്കു കയറുകയും ചെയ്തു.

മികച്ച സ്‌കോര്‍

മികച്ച സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ എ ടീം മികച്ച സ്‌കോറാണ് ഇംഗ്ലണ്ട് ലയണ്‍സിനെതിരേ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 309 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു.
ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ (112) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയെ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ശുഭ്മാന്‍ ഗില്‍ (72), ഹനുമ വിഹാരി (69) എന്നിവരും തിളങ്ങി.

മയാങ്കിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി

മയാങ്കിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി

പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് മയാങ്ക് ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കണ്ടെത്തുന്നത്. വിന്‍ഡീസ് എ ടീമിനെതിരായ കഴിഞ്ഞ മല്‍സരത്തിലും താരം മൂന്നക്ക സ്‌കോര്‍ നേടിയിരുന്നു. മാത്രമല്ല ലെസ്റ്ററിലെ ഗ്രേസ് റോഡ് ഗ്രൗണ്ടില്‍ മയാങ്കിന്റെ മൂന്നാമത്തെ സെഞ്ച്വറി നേട്ടമാണിത്. ത്രിരാഷ്ട്ര പരമ്പരയ്ക്കു മുമ്പ് ലെസ്റ്റര്‍ഷെയറിനെതിരേ നടന്ന സന്നാഹ മല്‍സരത്തിലും താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ 104 പന്തില്‍ 10 ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു മയാങ്കിന്റെ ഇന്നിങ്‌സ്. ഗില്‍ 80 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 72 റണ്‍സെടുത്തത്.

പൃഥ്വി ഷാ കളിച്ചില്ല

പൃഥ്വി ഷാ കളിച്ചില്ല

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷാ ഈ കളിയില്‍ ഇന്ത്യന്‍ എ ടീമിനായി കളിച്ചില്ല. താരത്തിനു വിശ്രമം നല്‍കിയതണോ, അതോ പരിക്കുമൂലം പുറത്തിരുത്തിയതാണോയെന്നും വ്യക്തമല്ല. പൃഥ്വിക്കു പകരം ഗില്ലാണ് മയാങ്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഈ കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു.
ആദ്യ വിക്കറ്റില്‍ മയാങ്ക്- ഗില്‍ ജോടി 165 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ഇന്ത്യ വന്‍ സ്‌കോര്‍ നേടാനാവുമെന്ന് ഉറപ്പിച്ചിരുന്നു.

ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി

ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി

ബാറ്റിങിലെ ആധിപത്യം ബൗളിങിലും ഇന്ത്യ വിട്ടുകൊടുത്തില്ല. 310 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ മുഴുവന്‍ ഓവറും ക്രീസില്‍ നില്‍ക്കാന്‍ പോലുമനുവധിക്കാതെ ഇന്ത്യ എറിഞ്ഞിട്ടു. 41.3 ഓവറില്‍ 207 റണ്‍സിന് ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയായിരുന്നു.
ഇംഗ്ലീഷ് നിരയില്‍ ഒരാളെപ്പോലും 40 റണ്‍സ് തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 38 റണ്‍സെടുത്ത എഡ് ബെര്‍നാര്‍ഡാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍.

എല്ലാവര്‍ക്കും വിക്കറ്റ്

എല്ലാവര്‍ക്കും വിക്കറ്റ്

ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ ആറ് ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചുവെന്നതാണ് മല്‍സരത്തിലെ ഒരു ഹൈലൈറ്റ്. മൂന്നു വിക്കറ്റുകളുമായി ശര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ ഖലീല്‍ അഹമ്മദിന് രണ്ടു വിക്കറ്റ് ലഭിച്ചു.
പ്രസീധ് കൃഷ്ണ, ക്രുനാല്‍ പാണ്ഡ്യ, കെ ഗൗതം, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിടുകയായിരുന്നു.

Story first published: Wednesday, June 27, 2018, 12:08 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+