കാര്യവട്ടം ഏകദിനം: ധവാനും രക്ഷിക്കാനായില്ല, നാലില്‍ പിഴച്ച് ഇന്ത്യ എ.. തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്കു തോല്‍വി. ദക്ഷിണാഫ്രിക്ക എയോട് മഴനിയമപ്രകാരം നാലു റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 25 ഓവറില്‍ ഒരു വിക്കറ്റിന് 137 റണ്‍സാണ് നേടിയത്. മറുപടിയില്‍ 25 ഓവറില്‍ 193 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ ഒമ്പതു വിക്കറ്റിന് 188 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ.
ബുധനാഴ്ച ഇന്ത്യയുടെ ബാറ്റിങിനിടെ മഴ മൂലം നിര്‍ത്തി വച്ച മല്‍സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. ഇന്ത്യ ഒരു വിക്കറ്റിന് 55 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴ കാരണം കളി നിര്‍ത്തിയത്. പരമ്പരയില്‍ ആദ്യമായി കളിച്ച ശിഖര്‍ ധവാന്‍ (52) ഫിഫ്റ്റിയുമായി മിന്നിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 43 പന്തില്‍ എട്ടു ബൗണ്ടറികളടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ശിവം ദുബെ ഈ കളിയിലും മിന്നി. 17 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം താരം 31 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പ്രശാന്ത് ചോപ്രയും 26 റണ്‍സ് വീതമെടുത്ത് പുറത്തായി. ഇന്ത്യയുടെ വിക്കറ്റ് കാത്ത മലയാളി താരം സഞ്ജു സാംസണിന് ഒരു റണ്‍സെടുക്കാനേ ആയുള്ളൂ.
മൂന്നു വിക്കറ്റ് വീതമെടുത്ത ആന്റിച്ച് നോര്‍ട്ടെ, മാര്‍ക്കോ ജാന്‍സണ്‍, ലുതോ സിപംല എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. നോര്‍ട്ടെയാണ് മാന്‍ ഓഫ് ദി മാച്ച്. തോറ്റെങ്കിലും പരമ്പര ഇന്ത്യയുടെ കൈയില്‍ ഭദ്രമാണ്. ആദ്യത്തെ മൂന്നു മല്‍സരങ്ങളും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പര നേരത്തേ ഇന്ത്യ വരുതിയിലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications