Ind vs Aus: ആരാക്കെ ഓപ്പണ്‍ ചെയ്യും- കോലിക്കു കണ്‍ഫ്യൂഷന്‍, ഒന്ന് ധവാന്‍, രണ്ടാമന്‍?
ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ഒരു കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും കണ്‍ഫ്യൂഷന്‍ തീര്‍ന്നിട്ടില്ല. ഓപ്പണിങ് സ്ലോട്ടിന്റെ കാര്യത്തിലാണിത്. പരിചയസമ്പന്നനായ ശിഖര്‍ ധവാന്‍ തന്നെ ആദ്യ ഓപ്പണിങ് സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞെങ്കിലും രണ്ടാമന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു രോഹിത് ശര്‍മയ്ക്കു പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് ഇന്ത്യക്കു പകരക്കാരനെ തേടേണ്ടി വന്നത്. നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കു ശേഷമുള്ള നാലു ടെസ്റ്റുകളില്‍ മാത്രമേ രോഹിത് ടീമില്‍ തിരികെയെത്തുകയുള്ളൂ.

രണ്ടു പേര്‍ രംഗത്ത്
ധവാന്റെ ഓപ്പണിങ് പങ്കാളിയായി രണ്ടു പേരാണ് നിലവില്‍ അവകാശവാദമുന്നയിക്കുന്നത്. ഒന്ന് ടെസ്റ്റ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാളാണെങ്കില്‍ രണ്ടാമന്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ്. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ ടീമിന്റെ ഓപ്പണര്‍ കൂടിയായിരുന്നു മായങ്ക്. എന്നാല്‍ വലിയ ചലനമുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞില്ല.
അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഓപ്പണറായി ഇറങ്ങി മായങ്ക് മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 418 റണ്‍സായികുന്നു താരം സ്‌കോര്‍ ചെയ്തത്. ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെമന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ശുഭ്മാന്‍ ഗില്ലിനാവുമോ?
മായങ്കിനെ മറികടന്ന് ധവാന്റെ ഓപ്പണിങ് പങ്കാളിയാവാന്‍ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ശുഭ്മാന്‍ ഗില്ലിനു കഴിയുമോ? മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ ഗില്‍ ഇന്ത്യയുടെ ഭാവി ഓപ്പണറാവാന്‍ ശേഷിയുള്ള താരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഓപ്പണറായി ഇറങ്ങിയ താരം 440 റണ്‍സെടുത്തിരുന്നു.
സിഡ്‌നിയിലെ പിച്ചും ഓസ്‌ട്രേലിയന്‍ ബൗളിങ് ആക്രമണം കൂടി പരിഗണിച്ചാവും ഗില്ലിനെ ഓപ്പണ്‍ ചെയ്യിക്കണോയെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ കോലിയും കോച്ച് രവി ശാസ്ത്രിയും തീരുമാനം കൈക്കൊള്ളുക.

ഒമ്പത് പേര്‍ ഉറപ്പിച്ചു
ഏകദിന ടീമില്‍ ഒമ്പത് താരങ്ങള്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചവരാണ്. ക്യാപ്റ്റന്‍ കോലിയെക്കൂടാതെ ധവാന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഇവര്‍.
നവദീപ് സെയ്‌നിയെയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഷമി, ബുംറ എന്നിവരിലൊരാളെ ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് ഇന്ത്യ വിശ്രമം അനുവദിക്കുകയാണെങ്കില്‍ പകരം ശര്‍ദ്ദുല്‍ താക്കൂറിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications