Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ എ 346ന് പുറത്ത്... ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം, വന്‍ സ്‌കോറിലേക്ക്

ബെംഗളൂരു: ഇന്ത്യ എയ്‌ക്കെതിരായ അനൗദ്യോഗിക ചതുര്‍ദിന മല്‍സരത്തില്‍ ഓസ്‌ട്രേലിയ എയുടെ ഒന്നാമിന്നിങ്‌സ് 346 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരുക്കുന്നത്. രണ്ടാം ദിനം 37 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 124 റണ്‍സെടുത്തിട്ടുണ്ട്. 67 റണ്‍സുമായി രവികുമാര്‍ സമര്‍ഥും 57 റണ്‍സോടെ അഭിമന്യു ഈശ്വരനുമാണ് ക്രീസിലുള്ളത്. 92 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് സമര്‍ഥിന്റെ ഇന്നിങ്‌സ്. 134 പന്തുകളിലാണ് അഭിമന്യു ആറു ബൗണ്ടറികളുടെ അകമ്പടിയോടെ 57 റണ്‍സ് നേടിയത്.

1

നേരത്തേ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷിന്റെ (113) ഉജ്ജ്വല സെഞ്ച്വറിയാണ് ഓസീസിന്റെ ഇന്നിങ്‌സിനു കരുത്തേകിയത്. 204 പന്തുകളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് മാര്‍ഷ് 113 റണ്‍സ് നേടിയത്. അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നിയത്. ഷഹബാസ് നദീമിന് മൂന്നു വിക്കറ്റ് ലഭിച്ചു.

ടോസ് നേടിയ മാര്‍ഷ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ എ ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക്ക് ത്രൂ ലഭിച്ചിരുന്നു. മാറ്റ് റെന്‍ഷോയെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രജ്‌നീഷ് ഗുര്‍ബാനി ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ ട്രാവിസ് ഹെഡ്ഡിന്റെയും (68) കേര്‍ട്ടിസ് പാറ്റെഴ്‌സന്റെയും (48) ഇന്നിങ്‌സുകള്‍ ഓസ്‌ട്രേലിയയെ കരകയറ്റുകയായിരുന്നു. 128 പന്തില്‍ എട്ടു ബൗണ്ടറികളടങ്ങിയതായിരുന്നു ഹെഡ്ഡിന്റെ ഇന്നിങ്‌സ്.

Story first published: Sunday, September 9, 2018, 15:16 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+