Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭരതിന് സെഞ്ച്വറി... ഓസീസിനെതിരേ ഇന്ത്യ എയ്ക്കു മികച്ച ലീഡ്

ബെംഗളൂരു: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എയ്ക്കു ആധിപത്യം. ഒന്നാമിന്നിങ്‌സില്‍ 159 റണ്‍സിന്റെ വ്യക്തമായ ലീഡ് നേടാന്‍ ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യക്കു സാധിച്ചു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 346 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 505 റണ്‍സ് നേടി. ശ്രീകര്‍ ഭരതിന്റെ (106) സെഞ്ച്വറിയാണ് ഇന്ത്യയെ കളിയില്‍ മേല്‍ക്കൈ നേടാന്‍ സഹായിച്ചത്. ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ഥ് (83), അഭിമന്യു ഈശ്വരന്‍ (86), കുല്‍ദീപ് യാദവ് (52), ശുഭ്മാന്‍ ഗില്‍ (50) എന്നിവരുടെ ഇന്നിങ്‌സുകളും ഇന്ത്യന്‍ സ്‌കോര്‍ 500 കടക്കാന്‍ സഹായിച്ചു. ശ്രേയസ് അയ്യര്‍ 42 റണ്‍സിനു പുറത്തായി.

1

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ശ്രീകര്‍ 186 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 106 റണ്‍സെടുത്തത്. ഒന്നാം വിക്കറ്റില്‍ സമര്‍ഥ്-അഭിമന്യു ജോടി 174 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ ഇന്ത്യ വന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്കായി ക്രിസ് ട്രെമെയ്‌നും ആഷ്ടന്‍ ഏഗറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷിന്റെ (113) ഉജ്ജ്വല സെഞ്ച്വറിയാണ് ഓസീസിന്റെ ഇന്നിങ്‌സിനു കരുത്തേകിയത്. 204 പന്തുകളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് മാര്‍ഷ് 113 റണ്‍സ് നേടിയത്. അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നിയത്. ഷഹബാസ് നദീമിന് മൂന്നു വിക്കറ്റ് ലഭിച്ചു. ടോസ് നേടിയ മാര്‍ഷ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Monday, September 10, 2018, 16:04 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+