ബെംഗളൂരു: ഇന്ത്യ എയ്ക്കെതിരായ അനൗദ്യോഗിക ചതുര്‍ദിന മല്‍സരത്തില്‍ ഓസ്ട്രേലിയ എ ടീം ഭേദപ്പെട്ട സ്കോറിലേക്കു നീങ്ങുന്നു. ആദ്യ ദിനം 75 ഓവര്‍ കഴിയുമ്പോല്‍ കംഗാരുപ്പട ആറു വിക്കറ്റിന് 245 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷും (59*) മൈക്കല്‍ നെസറുമാണ് (26*) ക്രീസിലുള്ളത്. ടോസ് നേടിയ മാര്‍ഷ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ എ ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക്ക് ത്രൂ ലഭിച്ചിരുന്നു. മാറ്റ് റെന്‍ഷോയെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രജ്നീഷ് ഗുര്‍ബാനി ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ ട്രാവിസ് ഹെഡ്ഡിന്റെയും (68) കേര്‍ട്ടിസ് പാറ്റെഴ്സന്റെയും (48) ഇന്നിങ്സുകള്‍ ഓസ്്ട്രേലിയയെ കരകയറ്റുകയായിരുന്നു. 128 പന്തില്‍ എട്ടു ബൗണ്ടറികളടങ്ങിയതായിരുന്നു ഹെഡ്ഡിന്റെ ഇന്നിങ്സ്.
നെയ്മര്‍ കാത്തിരിക്കുന്നു, മെസ്സി വരുമോ? ബ്രസീല്‍- അര്‍ജന്റീന ക്ലാസിക്ക് ഒക്ടോബറില്‍!!
എന്തിന് മെസ്സി? അര്‍ജന്റീനയ്ക്ക് ഇവര്‍ തന്നെ ധാരാളം!! ന്യൂലുക്ക് അര്‍ജന്റീന മിന്നി, വീഡിയോ
രണ്ടു വിക്കറ്റ് വീതമെടുത്ത സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ഷഹബാസ് നദീമുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഗുര്‍ബാനിയും കെ ഗൗതവും ഓരോ വിക്കറ്റ് വീതമെടുത്തു.