Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ തകര്‍ന്നു... ഇന്ത്യ എയുടെ ആധിപത്യം

ബെംഗളൂരു: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ പിടിമുറുക്കി. ഓസ്‌ട്രേലിയ നാലാംദിനം 95 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 205 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റ മാത്രം ശേഷിക്കെ 42 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് കംഗാരുപ്പടയ്ക്കുള്ളത്. പീറ്റര്‍ ഹാന്റ്‌സ്‌കോമ്പാണ് (56) ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ട്രാവിസ് ഹെഡ്ഡ് 46 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ മിന്നിയ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് 36 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ഷഹബാസ് നദീം, കെ ഗൗതം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

1

നേരത്തേ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു 159 റണ്‍സിന്റെ മികച്ച ലീഡുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 346 റണ്‍സിനു മറുപടിയില്‍ ഇന്ത്യ 505 റണ്‍സ് അടിച്ചെടുത്തിരുന്നു. ശ്രീകര്‍ ഭരതിന്റെ (106) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായത്. ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ഥ് (83), അഭിമന്യു ഈശ്വരന്‍ (86), കുല്‍ദീപ് യാദവ് (52), ശുഭ്മാന്‍ ഗില്‍ (50) എന്നിവരും ഇന്ത്യന്‍ സ്‌കോര്‍ 500ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ സമര്‍ഥും അഭിമന്യു സഖ്യം 174 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുര്‍ത്തിയിരുന്നു. പിന്നീട് വന്നവരും മികച്ച സംഭാവന നല്‍കിയതോടെ ഇന്ത്യ വന്‍ സ്‌കോറിലേക്കു നീങ്ങുകയായിരുന്നു.

Story first published: Tuesday, September 11, 2018, 16:01 [IST]
Other articles published on Sep 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+