Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു മുന്നറിയിപ്പ്, സന്നാഹത്തില്‍ ലീഡ് നേടി ഓസീസ് എ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായിയുള്ള ത്രിദിന പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനെതിരേ ഓസീസ് എ ടീമിനു ലീഡ്. മല്‍സരം സമനിലയാവുമെന്നുറപ്പായെങ്കിലും ഓസീസ് ലീഡ് പിടിച്ചെടുത്തത് ഇന്ത്യക്കു മുന്നറിയിപ്പാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യ എയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 247 റണ്‍സിനു മറുപടിയില്‍ ഓസീസ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടു വിക്കറ്റിനു 286 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 39 റണ്‍സിന് മുന്നിലാണ് ആതിഥേയര്‍.

1

ഓസീസ് ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 98 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. ഇതോടെ മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കുമെന്നും കരുതി. എന്നാല്‍ യുവതാരം കാമറോണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ഓസീസിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. 114 റണ്‍സുമായി ഗ്രീന്‍ പുറത്താവാതെ ക്രീസിലുണ്ട്. 173 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു.

ആറാം വിക്കറ്റില്‍ ഗ്രീന്‍- ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത 104 റണ്‍സാണ് ഓസീന് കരുത്തായത്. പെയ്ന്‍ 44 റണ്‍സെടുത്ത് പുറത്തായി. പെയ്‌നിനെ പൃഥ്വി ഷായുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. മാര്‍ക്കസ് ഹാരിസ് (35), മൈക്കല്‍ നെസെര്‍ (33) എന്നിവരാണ് ഓസീസിന്റെ മറ്റു സ്‌കേറര്‍മാര്‍.

2

പേസര്‍മാരാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജിനു രണ്ടു വിക്കറ്റ് ലഭിച്ചു. സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു. കാര്‍ത്തിക് ത്യാഗി, കുല്‍ദീപ് യാദവ്, ഹനുമാ വിഹാരി എന്നിവരും ഇന്ത്യന്‍ എ ടീമിനായി ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ടീം സ്‌കോര്‍ അഞ്ചാവുമ്പോഴേക്കും ഓപ്പണര്‍മാരായ വില്‍ പ്യുകോസ്‌കി (1), ജോ ബേണ്‍സ് (4) എന്നിവരെ ഉമേഷ് പുറത്താക്കിയിരുന്നു. എന്നാല്‍ മധ്യനിരയുടെ പ്രകടനം ഓസീസിന്റെ രക്ഷയ്‌ക്കെത്തി.

നേരത്തേ ഇന്ത്യ ഒമ്പതു വിക്കറ്റിന് 247 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും ഡെക്കായ മല്‍സരത്തില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (117) സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ (54) ഫിഫ്റ്റിയുമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഉമേഷ് 24 റണ്‍സെടുപ്പോള്‍ ഹനുമാ വിഹാരിയും കുല്‍ദീപ് യാദവും 15 റണ്‍സ് വീതമെടുത്തു. വൃധിമാന്‍ സാഹ (0), ആര്‍ അശ്വിന്‍ (5), സിറാജ് (0) എന്നിവര്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്തായി. ഓസീസ് എ ടീമിനായി ജെയിംസ് പാറ്റിന്‍സണ്‍ മൂന്നും നെസെര്‍, ഹെഡ്ഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതമെടുത്തു.

Story first published: Monday, December 7, 2020, 13:30 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+