Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 475 ഓളൗട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യ 475 റണ്‍സിന് ഓളൗട്ടായി. 5 ന് 342 എന്ന നിലയില്‍ നാലാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ കോലിയെ അധികം വൈകാതെ തന്നെ നഷ്ടമായി. തലേന്നത്തെ സ്‌കോറിനോട് വെറും ഏഴ് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത കോലി 147 റണ്‍സടിച്ച് പുറത്തായി. ഹാരിസിന്റെ പന്തില്‍ റോജേഴ്‌സ് പിടിച്ചാണ് കോലി ഔട്ടായത്.

കോലിയോടൊപ്പം ബാറ്റിംഗ് തുടങ്ങിയ കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ 35 റണ്‍സെടുത്തു. എന്നാല്‍ സാഹയ്ക്ക് ശേഷം ക്രീസിലെത്തിയ അശ്വിന്‍ - ഭുവനേശ്വര്‍ സഖ്യമാണ് ഇന്ത്യയെ പരാജയഭീതിയില്‍ നിന്നും രക്ഷിച്ചത്. ഏഴാമനായി ബാറ്റിംഗിനിറങ്ങിയ അശ്വിന്‍ 50 റണ്‍സടിച്ചു. 11 പന്തില്‍ 6 ബൗണ്ടറികള്‍ സഹിതമാണ് അശ്വിന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

australia

അശ്വിന് നല്ല പങ്കാളിയായി ഭുവനേശ്വര്‍ കുമാര്‍ ക്ഷമയോടെ ബാറ്റ് ചെയ്തു. ഒരവസരത്തില്‍ 36 പന്തില്‍ 1 റണ്‍ എന്ന നിലയിലായിരുന്നു ഭുവി. പിന്നീട് മികച്ച ഷോട്ടുകളോടെ 75 പന്തില്‍ 30 റണ്‍സ് എന്ന സ്‌കോറിലാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്തായത്. ലിയോണിന്റെ പന്തില്‍ വാട്‌സന്‍ ക്യാച്ചെടുത്തു. സംശയകരമായിരുന്നു ഭുവിയുടെ പുറത്താകല്‍. ഷമി 16 റണ്‍സോടെ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെ തുടക്കത്തിലേ നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാമിന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 28 എന്ന നിലയിലാണ്. 9 വിക്കറ്റുകളും ഒന്നര ദിവസത്തെ കളിയും ശേഷിക്കേ 125 റണ്‍സിന്റെ ലീഡ്. ഇന്ന് ഓസ്‌ട്രേലിയ മുന്നൂറിന് മുകളില്‍ ലീഡെടുത്താല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും.

Story first published: Friday, January 9, 2015, 9:45 [IST]
Other articles published on Jan 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+