For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇത്തവണ കിരീടം നേടില്ല!! ഇന്ത്യക്കു പരാജയഭീതി, 'തെളിവുമായി' മുന്‍ പാക് താരം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ പരിഹാസവുമായി പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഓസീസുമായുള്ള ടെസ്റ്റ് പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസം ഇത്തവണ ഇന്ത്യക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അതിന്റെ 'തെളിവ്' അലി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ പോരാട്ടം തുടങ്ങാനിരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും ഓസ്‌ട്രേലിയയെ അവരുടെ നാട്ടുകാര്‍ക്കു മുന്നില്‍ കെട്ടുകെട്ടിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ കൈക്കലാക്കിയിരുന്നു. ഹാട്രിക് കിരീടമെന്ന ലക്ഷ്യവുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലെത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര 4-0നെങ്കിലും ജയിക്കാനായാല്‍ മാത്രമേ അടുത്ത വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കു ഇന്ത്യക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ.

INDIAN TEST TEAM

ഇന്ത്യക്കു ആത്മവിശ്വാസമില്ല

ഒട്ടും ആത്മവിശ്വാസത്തോടെയല്ല ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നതെന്നാണ് ബാസിത് അലി പറയുന്നത്. വളരെ രഹസ്യമായുള്ള ഇന്ത്യയുടെ പരിശീലന രീതികളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ വളരെ കുറവാണ്. അവര്‍ വളരെ രഹസ്യമായിട്ടാണ് ഓസ്‌ട്രേലിയയില്‍ പരിശീലനം നനടത്തിക്കൊണ്ടിരിക്കുന്നത്. ഈ പരമ്പരയ്ക്കു മുമ്പ് നടത്തേണ്ടിയിരുന്ന തയ്യാറെടുപ്പ് ഇന്ത്യന്‍ ടീം നടത്തിയിട്ടില്ല. ഒരു പരമ്പരയ്ക്കായി നിങ്ങള്‍ 12 ദിവസങ്ങള്‍ മുമ്പോ, 12 മാസങ്ങള്‍ക്കു മുമ്പോ ഓസ്‌ട്രേലിയയിലെത്തുന്നത് വലിയ കാര്യമല്ല. ഇതല്ല ശരിയായ വഴി. അവരുടെ ബൗളിങിനെ അതിജീവിക്കണമെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിങ്ങള്‍ മല്‍സരങ്ങള്‍ കളിച്ചേ തീരൂവെന്നും ബാസിത് അലി പറഞ്ഞു.

ജുറേലിനെ കളിപ്പിക്കണം

യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലിനെ ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തണമന്നു ബാസിത് അലി ആവശ്യപ്പെടുകയും ചെയ്യുന്നു. നേരത്തേ ഒാസ്‌ട്രേലിയന്‍ എ ടീമുമായുള്ള അനൗദ്യോഗിക ടെസ്റ്റ് മല്‍സസരത്തില്‍ ഇന്ത്യന്‍ എ ടീമിനായി രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിരുന്നു.

മികച്ച ഫോമിലുള്ള ധ്രുവ് ജുറേലിനെ ഇന്ത്യ ഉറപ്പായിട്ടും കളിപ്പിക്കണമെന്നതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം. ആരാണോ ടീമില്‍ ഫോമിലുള്ളത് അയാളെ ഓസ്‌ട്രേലിയയില്‍ കളിപ്പിക്കണം. അതുകൊണ്ടുതന്നെ ജുറേലിനെ അഞ്ച്, ആറ് നമ്പറുകളിലാണ് ഇപ്പോള്‍ കളിപ്പിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയും വേണം. നല്ല ധൈര്യശാലിയായ താരമാണ് അവന്‍, കട്ട്, പുള്‍ ഷോട്ടുകള്‍ നന്നായി കളിക്കുകയും ചെയ്യുമെന്നും അലി വിശദമാക്കി.

DHRUV JUREL

നയിക്കാന്‍ ബുംറ

ഭാര്യ റിതിക സജ്‌ദേയുടെ പ്രസവത്തെ തുടര്‍ന്നു സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലായിരിക്കും രോഹിത് ടീമിനൊപ്പം ചേരുക.

അദ്ദേഹത്തിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ആരെ ഓപ്പണറാക്കുകയെന്നതും ഇന്ത്യയെ അലട്ടുന്ന കാര്യമാണ്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും ഈ റോള്‍ ഏറ്റെടുത്തേക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, വിരാട് കോലി, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, ഹര്‍ഷിത് റാണ , അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍.

Story first published: Monday, November 18, 2024, 14:44 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+