Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജു വീണ്ടും ബെഞ്ചില്‍ തന്നെ! ആര്‍ക്കു പകരം കളിക്കും? ഗില്‍ കനിയണം

ഹരാരെ: ടി20 ലോകകകപ്പിനു പിന്നാലെ സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലും കളിക്കാന്‍ അവസരമില്ലാതെ മലയാളി താരം സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യത്തെ രണ്ടു ടി20കളിലും വിശ്രമം അനുവദിക്കപ്പെട്ട അദ്ദേഹം ശേഷിച്ച മൂന്നു മല്‍സരങ്ങള്‍ക്കായി സിംബാബ്‌വെയില്‍ എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ ശുഭ്മന്‍ ഗില്ലും സംഘവും ആധികാരിക വിജയം കൊയ്തപ്പോള്‍ സാക്ഷിയായി സഞ്ജുവും ടീമംഗങ്ങള്‍ക്കൊപ്പം ഗാലറിയിലുണ്ടായിരുന്നു. മല്‍സരം കഴിഞ്ഞതിനു പിന്നാലെ ഗ്രൗണ്ടിലെത്തിയ സഞ്ജു ബാറ്റിങ് പരിശീലനം നടത്തുന്നതും കാണാമായിരുന്നു.

പക്ഷെ ബുധനാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നാമങ്കത്തില്‍ സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കുമോയെന്നതാണ് ചോദ്യം. അതു അത്ര എളുപ്പമാവില്ലെന്നാണ് സൂചനകള്‍. കാരണം അദ്ദേഹത്തെ എവിടെ കളിപ്പിക്കുമെന്നത് നായകന്‍ ഗില്ലിനെയും കോച്ച് വിവിഎസ് ലക്ഷ്മണിനെയും ആശയക്കുഴപ്പത്തിലാക്കും. മൂന്നാം നമ്പറാണ് സഞ്ജുവിന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷന്‍. പക്ഷെ ഈ പരമ്പരയില്‍ ഇതു അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല.

SANJU SAMSON

കാരണം അടുത്ത മല്‍സരങ്ങള്‍ക്കു മുമ്പ് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഇന്ത്യന്‍ ടീമിനോടൊപ്പം ചേരുകയാണ്. ജയ്‌സ്വാള്‍ എത്തിയാല്‍ തീര്‍ച്ചയായും ഓപ്പണറുടെ റോള്‍ തന്നെ ഇന്ത്യ നല്‍കും. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരനായ മറ്റൊരു ഇടംകൈയന്‍ ബാറ്റര്‍ അഭിഷേക് ശര്‍മയെ കൈവിടാനും സാധിക്കില്ല. അതിനാല്‍ തന്നെ ഇടംകൈയന്‍മാരായ ജയ്‌സ്വാളിനും അഭിഷേകിനും ഓപ്പണിങ് റോളുകള്‍ ഇന്ത്യ നല്‍കിയേക്കും. അങ്ങനെയെങ്കില്‍ നായകന്‍ ഗില്ലിനു ഓപ്പണിങില്‍ നിന്നും മാറി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതായി വരും.

രണ്ടാം ടി20യില്‍ മൂന്നാം നമ്പറില്‍ കളിച്ചത് റുതുരാജ് ഗെയ്ക്വാദായിരുന്നു. അപരാജിത ഫിഫ്റ്റിയോടെ (47 ബോളില്‍ 77) അദ്ദേഹം കസറുകയും ചെയ്തു. ഈ കാരണത്താല്‍ മൂന്നാം ടി20യില്‍ റുതുരാജിനെ പുറത്തിരുത്തുന്നതും നീതികേടായിരിക്കും. ഗില്ലിനു ശേഷം നാലാം നമ്പറിലായിരിക്കും താരം ബാറ്റ് ചെയ്‌തേക്കുക.

അഞ്ചാം നമ്പറില്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും കളിക്കുക. ആദ്യ മല്‍സരത്തില്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാമത്തെ കളിയില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. മികവ് തെളിയിക്കാന്‍ പരാഗ് അവസരം നല്‍കിയേ തീരൂവെന്നതിനാല്‍ അടുത്ത കളിയിലും സ്ഥാനം നിലനിര്‍ത്തിയേക്കും.

ആറാം നമ്പറില്‍ ഫിനിഷര്‍ റിങ്കു സിങായിരിക്കും കളിക്കുക. കഴിഞ്ഞ മല്‍സരത്തില്‍ നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം അദ്ദേഹം മിന്നിച്ചിരുന്നു. 22 ബോളില്‍ പുറത്താവാതെ 48 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. അതുകൊണ്ടു തന്നെ റിങ്കുവിന്റെ കസേരയും സഞ്ജു പ്രതീക്ഷിക്കേണ്ടതില്ല. പിന്നെ അദ്ദേഹത്തിനു മുന്നിലുള്ള ഒരേയൊരു സാധ്യത വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനു പകരം ടീമിലെത്തുകയെന്നതു മാത്രമാണ്.

SANJU SAMSON

ആദ്യ കളിയിലൂടെ അരങ്ങേറിയ ജുറേല്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ടി20യില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. എങ്കിലും ഈ രണ്ടു മല്‍സരങ്ങളിലും വിക്കറ്റ് കീപ്പിങില്‍ ശ്രദ്ധേയമായ പ്രകടനമാണ് ജുറേല്‍ നടത്തിയത്. രണ്ടാം ടി20യില്‍ കിടിലനൊരു ത്രോയിലൂടെ സിംബാബ്‌വെ താരത്തെ റണ്ണൗട്ടാക്കിയും താരം കൈയടി നേടിയിരുന്നു.

ജുറേലിനെ പുറത്തിരുത്തിയാല്‍ മാത്രമേ അടുത്ത മല്‍സരത്തില്‍ സഞ്ജുവിനു കളിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരമൊരു തീരുമാനമെടുക്കാന്‍ നായകന്‍ ഗില്‍ തയ്യാറാവുമോയെന്നതാണ് കാത്തിരുന്നു കാണേണ്ടത്. ജുറേലിനു പകരം കളിപ്പിച്ചാലും സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടുമോയെന്നത് സംശയമാണ്.

കാരണം ടോപ്പ് ഫൈവില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധ്യതയില്ല. ആറാം നമ്പറില്‍ നിന്നും റിങ്കുവിനെ താഴേക്ക് ഇറക്കി സഞ്ജുവിനു ഈ പൊസിഷന്‍ നല്‍കേണ്ടതും പ്രധാനമാണ്. എങ്കില്‍ മാത്രമേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാനിടയുള്ളൂ.

Story first published: Monday, July 8, 2024, 6:36 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+