For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സിംബാബ്‌വെയില്‍ മിന്നിക്കാന്‍ യുവ ടീം, സഞ്ജുവിനു സീറ്റുറപ്പ്! ഇലവനില്‍ ആരൊക്കെ?

ടി20 ലോകകപ്പിന്റെ ആരവമടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയൊരു ലുക്കില്‍ ടീം ഇന്ത്യയെ നമുക്കു കളിക്കളത്തില്‍ കാണാം. ലോകകപ്പ് ടീമിലെ ഭൂരിഭാഗം പേരെയും ഒഴിവാക്കി ഒരു പരീക്ഷണം ടീമുമായി സിംബാബ്‌വെയില്‍ കസറാനൊരുങ്ങുകയാണ് ഇന്ത്യ. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരൊഴിലെ ലോകകപ്പിന്റെ 15 അംഗ സ്‌ക്വാഡിനെ ആരും തന്നെ ടീമിന്റെ ഭാഗമല്ല.

യുവ സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ദേശീയ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണിത്. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നാലു പുതുമുഖ താരങ്ങളും ടീമിന്റെ ഭാഗമാണ്. ജൂലൈ ആറിനു ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ടി20 പരമ്പരയിലെ ആദ്യ പോരാട്ടം. ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

SHUBMAN GILL- YASHASVI JAISWAL

നായകന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളി ജയ്‌സ്വാളായിരിക്കും. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനിന്നപ്പോള്‍ ഈ സഖ്യമായിരുന്നു പല വൈറ്റ് ബോള്‍ പരമ്പരകളിലും ഓപ്പണ്‍ ചെയ്തത്. മികച്ച പ്രകടനംനടത്താന്‍ ഗില്‍- ജയ്‌സ്വാള്‍ ജോടിക്കു സാധിക്കുകയും ചെയ്തിരുന്നു. മൂന്നാം നമ്പറില്‍ കളിക്കുക പുതുമുഖവും ഇടംകൈയന്‍ ബാറ്ററുമായ അഭിഷേക് ശര്‍മയായിരിക്കും.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഓപ്പണറായി ഇറങ്ങി മിന്നിച്ച താരമാണ് അദ്ദേഹം. ഇനി ഇന്ത്യന്‍ ജഴ്‌സിയിലും ഇതാവര്‍ത്തിക്കാന്‍ അഭിഷേകിനു ലഭിക്കുന്ന അവസരമായിരിക്കും ഇത്. ഓപ്പണിങാണ് അദ്ദേഹത്തിന്‍റെ ഫേവറിറ്റ് പൊസിഷനെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇതു ലഭിക്കില്ല. ഗില്‍- ജയ്‌സ്വാള്‍ ജോടി തന്നെയായിരിക്കും ഓപ്പണിങിലേക്കു ഫേവറിറ്റ്.

അഭിഷേകിനു പിന്നാലെ നാലാം നമ്പറില്‍ മറ്റൊരു പുതുമുഖവും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗായിരിക്കും. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ നാലാം നമ്പറില്‍ ഇറങ്ങി 500ന് മുകളില്‍ റണ്‍സ് പരാഗ് അടിച്ചെടുത്തിരുന്നു. ദേശീയ ടീമിലേക്കു താരത്തിനു അവസരമൊരുക്കിയതും ഇതു തന്നെയാണ്.

അഞ്ചാ നമ്പറില്‍ കളിക്കുക സഞ്ജുവായിരിക്കും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയായിരിക്കും. ധ്രുവ് ജുറേലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. പക്ഷെ സഞ്ജുവിനായിരിക്കും ഇലവനിലേക്കു നറുക്കുവീഴുക. ലോകകപ്പില്‍ ഒരവസരം പോലുമില്ലാതെ പുറത്തിരിക്കേണ്ടി വരുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരമാണിത്.

SANJU SAMSON

സഞ്ജു കഴിഞ്ഞാല്‍ ആറാം നമ്പറില്‍ പുതുമുഖ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയായിരിക്കും. കഴിഞ്ഞ ഐപിഎല്ലിന്റെ കണ്ടെത്തലായിരുന്നു അദ്ദേഹം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ നിതീഷ് ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

നിതീഷിനു ശേഷം ഏഴാമനായി ഫിനിഷര്‍ റിങ്കു സിങും ഇറങ്ങും. ടി20 ലോകകപ്പ് ടീമില്‍ തികച്ചും അപ്രതീക്ഷിതമായി തഴയപ്പെട്ട അദ്ദേഹം ഈ പരമ്പരയില്‍ സെലക്ടര്‍മാര്‍ക്കു മറുപടി നല്‍കാനായിരിക്കും ശ്രമിക്കുക. ബൗളിങ് ലൈനപ്പെടുത്താല്‍ രവി ബിഷ്‌നോയ് ആയിരിക്കും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണിത്.

ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിങ്കു സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

സിംബാബ്‌വെ പര്യടനത്തിനുള്ള ടീം- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Tuesday, June 25, 2024, 17:22 [IST]
Other articles published on Jun 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+