For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സൂര്യയുടെ ഇന്ത്യ! റിഷഭ് വൈസ് ക്യാപ്റ്റന്‍, സഞ്ജു ടീമിലെത്തും, കളിപ്പിക്കില്ല?

ടി20 ലോകകപ്പിനു ശേഷം തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. നാട്ടിലും വിദേശത്തുമായി പല പരമ്പരകളും ഇന്ത്യക്കു മുന്നിലുണ്ട്. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ആദ്യം കളിക്കുക സിംബാബ്‌വെയുമായിട്ടാണ്. അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയ്ക്കായി ജൂലൈ ആദ്യ വാരം ടീം ഇന്ത്യ സിംബാബ്‌വെയിലേക്കു പറക്കും. പുതിയ ലുക്കിലുള്ള ഒരു ടീമിനെയായിരിക്കും ഈ പരമ്പരയില്‍ ഇന്ത്യ ഇറക്കുക. കോച്ചായി സ്ഥാനമേറ്റെടുക്കുന്ന ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പര കൂടിയായിരിക്കും ഇത്.

ലോകകപ്പില്‍ ടീമിന്റെ ഭാഗമായ പല മുന്‍നിര താരങ്ങള്‍ക്കു സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കാനിടയുണ്ട്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് തുടങ്ങിയവരൊന്നും പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയില്ല.

SURYAKUMAR YADAV

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിനെ നയിക്കുക വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും. ഇതാദ്യമായല്ല അദ്ദേഹം ടീമിനെ നയിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായി ടി200 പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടിയപ്പോള്‍ ഇവയില്‍ സൂര്യയായിരുന്നു ക്യാപ്റ്റന്‍. രണ്ടു പരമ്പരകളിലും ഇന്ത്യ വിജയക്കൊടി പാറിക്കുകയും ചെയ്തു.

ഇനി സിംബാബ്‌വെയിലും ഇതാവര്‍ത്തിക്കാനായിരിക്കും സൂര്യയുടെ ശ്രമം. ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് റിഷഭ് പന്തിനായിരിക്കും നറുക്കുവീണേക്കുക. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം. ടി20 ലോകകപ്പില്‍ പ്രധാന ടീമിന്റെ ഭാഗമാവാന്‍ സാധിക്കാതെ പോയ ശുഭ്മന്‍ ഗില്ലും റിങ്കു സിങും സിംബാബ്‌വെ പര്യടനത്തില്‍ തിരിച്ചെത്തും.

SANJU SAMSON

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. പക്ഷെ റിഷഭ് ടീമിലുണ്ടെങ്കില്‍ വീണ്ടും പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാതെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരും. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെല്ലാം റിഷഭാണ് വിക്കറ്റ് കാത്തത്. സിംബാബ്‌വെയിലും ടീമിന്റെ ഭാഗമാണെങ്കില്‍ സഞ്ജുവിനു വീണ്ടും പുറത്തിരുന്ന് കളി കാണേണ്ടതായി വന്നേക്കും.

കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ചില യുവതാരങ്ങളും സിംബാബ്‌വെ പര്യടനത്തില്‍ ടീം ഇന്ത്യയുടെ ഭാഗമാവും. ഇടംകൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, ഐപിഎല്ലില്‍ എമേര്‍ജിങ് താരമായി തിരഞ്ഞെടിക്കപ്പെട്ട ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, മിന്നല്‍ വേഗതയിലൂടെ ശ്രദ്ധിക്കപ്പെട്ട ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവ് തുടങ്ങിയവരെല്ലാം ടീമിേക്കു വരാനിടയുണ്ട്. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ മടങ്ങിവരവിനും പരമ്പര സാക്ഷിയായേക്കും.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, റിയാന്‍ പരാഗ്, വെങ്കടേഷ് അയ്യര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, മായങ്ക് യാദവ്.

Story first published: Tuesday, June 18, 2024, 10:56 [IST]
Other articles published on Jun 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+