Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗില്‍ ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും; 4 പുതുമുഖങ്ങള്‍; ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു

യുവതാരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കി സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളെ പൂര്‍ണമായി ഒഴിവാക്കി യുവനിരയെയാണ് സിംബാബ് വെയിലേക്കു ഇന്ത്യ അയക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ പിടിച്ചപ്പോള്‍ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ കസറിയ നാലു പുതുമുഖ താരങ്ങളും ടീമില്‍ ഇടം നേടിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ, എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം നേടിയ എസ്ആര്‍എച്ചിന്റെ തന്നെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാസ്റ്റ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ജുറേല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഈ വര്‍ഷം അരങ്ങേറിയിരുന്നെങ്കിലും ഈ പരമ്പരയിലൂടെ ടി20യിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്.

SANJU SAMSON

മധ്യനിര ബാറ്റര്‍ തിലക് വര്‍മ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളണ് അദ്ദേഹം. എന്നിട്ടും സിംബാബ്‌വെ പര്യടനത്തില്‍ തിലകിനു അവസരം ലഭിച്ചില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതുമുഖ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് പരമ്പരയില്‍ ഇടം ലഭിക്കുമെന്നു കരുതിയ മറ്റൊരാള്‍. പക്ഷെ ഹര്‍ഷിതിനു പകരം തുഷാറിനാണ് നറുക്കുവീണത്.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റ നായകസ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ആദ്യം പരിഗണിച്ചത്. പക്ഷെ തിരക്കേറിയ മല്‍സരക്രമം കാരണം ഇരുവരും ബ്രേക്ക് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് കരിയറിലാദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കാന്‍ ഗില്ലിനു അവസരം ലഭിച്ചത്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ പ്രധാന സ്‌ക്വാഡില്‍ നിന്നും ഈ പരമ്പരയില്‍ കളിക്കുന്ന ഏക താരം സഞ്ജുവാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്.

SHUBMAN GILL- YASHASVI JAISWAL

ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ള താരം 30കാരനായ ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ്. ടീമിലെ അല്‍പ്പമെങ്കിലും മല്‍സര പരിചയമുള്ള കളിക്കാര്‍ ഗില്‍, സഞ്ജു, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ് എന്നിവര്‍ മാത്രമാണ്. ജൂലൈ ആറിനാണ് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഏഴ്, 10, 13, 14 തിയ്യതികളില്‍ നടക്കും. എല്ലാ മല്‍സരങ്ങളും ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Monday, June 24, 2024, 18:58 [IST]
Other articles published on Jun 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+