IND vs ZIM: ഗില്ലിന് പകരം ഓപ്പണറായി, നിരാശപ്പെടുത്തി രാഹുല്‍, രണ്ടക്കം കാണാതെ മടക്കം

ഹരാരെ: സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. ഓപ്പണറെന്ന നിലയില്‍ വമ്പന്‍ റെക്കോഡുള്ള രാഹുല്‍ ഇന്ത്യക്കായി വമ്പന്‍ സ്‌കോര്‍ നേടുമെന്ന് കരുതിയെങ്കിലും വെറും 1 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. അഞ്ച് പന്ത് നേരിട്ട രാഹുലിനെ ന്യൂച്ചി എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും ഓപ്പണറായി ഇറങ്ങിയപ്പോള്‍ ഒരു വിക്കറ്റ് പോലും നേടാന്‍ നഷ്ടപ്പെടാതെ 190 റണ്‍സ് വിജയകരമായി മറികടന്നിരുന്നു. എന്നാല്‍ ഗില്ലിനെ മാറ്റി രാഹുല്‍ ഓപ്പണറായപ്പോള്‍ ഇന്ത്യക്ക് വീണ്ടുമൊരു 10 വിക്കറ്റ് വിജയത്തിനുള്ള അവസരമാണ് നഷ്ടമായത്. പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന രാഹുലിന് ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്കെത്താനായാണ് സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട് നിന്നെങ്കിലും ഓപ്പണറെന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വലിയ തലവേദനായി രാഹുലിന്റെ ഫോം മാറുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനോടകം ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ ഫോം ഇന്ത്യക്ക് മുന്നില്‍ ചോദ്യമുയര്‍ത്തിയേക്കും.

സിംബാബ് വെക്കെതിരേ ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി വരവറിയിച്ച രാഹുല്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരം കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഗംഭീരമായി തിരിച്ചുവരാനുള്ള കഴിവുമുണ്ട്. ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കുന്ന താരമാണ് രാഹുല്‍. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ കണക്കുകള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതല്ല.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

അഞ്ച് ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ നാല് ഇന്നിങ്‌സിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. നേടിയത് 19.2 ശരാശരിയില്‍ വെറും 77 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 69.3. ഉയര്‍ന്ന സ്‌കോര്‍ 55. നായകനെന്ന നിലയില്‍ കളിക്കുമ്പോള്‍ രാഹുലിന്റെ പ്രകടനം മോശമാണെന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് രാഹുലിനെ ഭാവി നായകനായി പരിഗണിക്കണമോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ത്തുന്നു.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

ഏഷ്യാ കപ്പിലെ രാഹുലിന്റെ പ്രകടനം അദ്ദേഹത്തിനും ഇന്ത്യക്കും നിര്‍ണ്ണായകമായി മാറും. ടി20 ലോകകപ്പിലടക്കം ഇന്ത്യ രാഹുലിന്റെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിലടക്കം അദ്ദേഹം തിളങ്ങേണ്ടതായുണ്ട്. ഏകദിനത്തില്‍ രാഹുലിനെ നാലാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതകളും സമീപകാലത്തായി ഉയര്‍ന്നുകേട്ടിരുന്നു. ഓപ്പണിങ്ങില്‍ ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരണമെന്ന അഭിപ്രായവും പ്രമുഖര്‍ പങ്കുവെച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications