Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: രക്ഷകനായി സഞ്ജു, സിക്‌സിലൂടെ ഫിനിഷിങ്, ഇന്ത്യക്ക് ജയം, പരമ്പര

1

ഹരാരെ: സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. സിംബാബ് വെ മുന്നോട്ട് വെച്ച 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 25. 1 ബോളില്‍ അഞ്ച് വിക്കറ്റ് ബാക്കിനിര്‍ത്തി മറികടക്കുകയായിരുന്നു. സഞ്ജു സാംസണിന്റെ (38*) ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. ശിഖര്‍ ധവാനും (33) ശുബ്മാന്‍ ഗില്ലും (33) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു.

മൂന്ന് വിക്കറ്റ് നേടിയ ശര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിട്ട് നിന്നപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സീന്‍ വില്യംസും (42) റ്യാന്‍ ബേളുമാണ് (39) സിംബാബ് വെയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

1

ടോസ് നേടി ആദ്യം പന്തെറിയാനാണ് ഇന്ത്യ രണ്ടാം മത്സരത്തിലും തീരുമാനിച്ചത്. ഈ തീരുമാനം രണ്ടാം മത്സരത്തിലും പാളിയില്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഓപ്പണര്‍ താക്കുഡ്വാന്‍ഷി കെയ്ത്താനോയെ (32 പന്തില്‍ 7) മടക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. പ്രതീക്ഷയോടെ സ്‌കോര്‍ ഉയര്‍ത്തിയ മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കയേയെ (27 പന്തില്‍ 16) ശര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. ദീപക് ചഹാറിന് പകരക്കാരനായി എത്തിയ ശര്‍ദുല്‍ പ്രതീക്ഷക്കൊത്ത് തന്നെ ഉയര്‍ന്നു.

പിന്നാലെ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്കായി കളം നിറഞ്ഞു. ആദ്യ മത്സരത്തില്‍ സിംബാബ് വെക്കായി തിളങ്ങിയ നായകന്‍ റെജിസ് ചകാബ്വക്ക് ഇത്തവണ തിളങ്ങാനായില്ല. 5 പന്തില്‍ 2 റണ്‍സെടുത്ത താരത്തെ ശര്‍ദുല്‍ ഠാക്കൂറാണ് മടക്ക ടിക്കറ്റ് നല്‍കിയത്. ചക്വാബ മടങ്ങുമ്പോള്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റിന് 29 എന്ന തകര്‍ച്ചയിലേക്ക് ആതിഥേയര്‍ എത്തിയിരുന്നു.

1

വെസ്ലി മധെവേരെ (12 പന്തില്‍ 2) നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ സിക്കന്തര്‍ റാസക്ക് (16) രണ്ടാം മത്സരത്തിലും വലിയ സ്‌കോര്‍ നേടാനായില്ല. 31 പന്ത് നേരിട്ട് നിലയുറപ്പിച്ച് വരികെയായിരുന്ന താരത്തെ കുല്‍ദീപ് യാദവ് പുറത്താക്കി. ഒരു വശത്ത് സീന്‍ വില്യംസ് (42) അതിവേഗം റണ്‍സുയര്‍ത്തി. 42 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ ഇന്ത്യക്ക് തലവേദനയായി താരം മാറുമെന്ന് തോന്നിച്ചെങ്കിലും ദീപക് ഹൂഡ ഇന്ത്യയുടെ രക്ഷകനായി.

ലൂക്ക് ജോങ്വെയെ (6) ശര്‍ദുല്‍ ഠാക്കൂര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ബ്രാഡ് ഇവാന്‍സിനെ (9) ഹര്‍ഷല്‍ പട്ടേലും ക്ലീന്‍ബൗള്‍ഡാക്കി. വിക്ടര്‍ ന്യൂച്ചി (0), തനക ചിവാങ്ക (4) എന്നിവര്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ സിംബാബ് വെയുടെ ഇന്നിങ്സ് 38.1 ഓവറില്‍ 161 റണ്‍സില്‍ അവസാനിച്ചു. റ്യാന്‍ ബേള്‍ (47 പന്തില്‍ 39) പുറത്താവാതെ നിന്നു.

1
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങിലെത്തിയ നായകന്‍ കെ എല്‍ രാഹുല്‍ (1) തുടക്കത്തിലേ മടങ്ങി. ന്യൂച്ചിക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ധവാനും (33) ശുബ്മാന്‍ ഗില്ലും (33) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവെ ധവാനെ ചിവാങ്ക പുറത്താക്കി. 21 പന്തില്‍ നാല് ബൗണ്ടറികളാണ് ധവാന്‍ നേടിയത്. 42 റണ്‍സിന്റെ കൂട്ടുകെട്ടും ഇവര്‍ രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ കിഷന്‍ തന്റെ മോശം പ്രകടനം തുടരുകയാണ്. നാലാമനായി ക്രീസിലെത്തിയ ഇഷാന്‍ 13 പന്തില്‍ 6 റണ്‍സാണ് നേടിയത്. ലൂക് ജോങ്വെ ഇഷാനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി വിറപ്പിക്കുന്ന ബൗളിങ്ങാണ് ആതിഥേയര്‍ കാഴ്ചവെച്ചത്. എന്നാല്‍ അഞ്ചാം വിക്കറ്റിലൊത്തുചേര്‍ന്ന ദീപക് ഹൂഡയും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു.

1

കൂട്ടുകെട്ട് 56 റണ്‍സില്‍ നില്‍ക്കവെ ഹൂഡയെ സിക്കന്തര്‍ റാസ പുറത്താക്കി. 36 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 25 റണ്‍സാണ് ഹൂഡ നേടിയത്. ഇന്ത്യക്ക് ജയിക്കാന്‍ 9 റണ്‍സ് വേണ്ടപ്പോഴായിരുന്നു ഹൂഡയുടെ മടക്കം. സഞ്ജു സാംസണ്‍ (43*) ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 39 പന്തില്‍ 3 ഫോറും 4 സിക്‌സുമാണ് സഞ്ജു പറത്തിയത്. അക്ഷര്‍ പട്ടേല്‍ (6*) പുറത്താവാതെ നിന്നു.

1

പ്ലേയിങ് 11- ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

സിംബാബ്വെ- താക്കുഡ്വാന്‍ഷി കെയ്ത്താനോ, ഇന്നസന്റ് കയേ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, സിക്കന്തര്‍ റാസ, റെജിസ് ചകാബ്വ (ക്യാപ്റ്റന്‍),റ്യാന്‍ ബേള്‍,ലൂക് ജോങ്വെ, ബ്രാഡ്ലി ഇവാന്‍സ്, വിക്റ്റര്‍ ന്യൂച്ചി, തനക ചിവാങ്ക

Story first published: Saturday, August 20, 2022, 18:35 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+