Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: മിന്നിച്ച് സഞ്ജു! അഞ്ചാമങ്കവും ജയിച്ച് യങ്ങ് ഇന്ത്യ; ഇനി മിഷന്‍ ലങ്ക

ഹരാരെ: സഞ്ജു സാംസണ്‍ മാച്ച് വിന്നിങ് ഫിഫ്റ്റിയുമായി കസറിയപ്പോള്‍ സിംബാബ് വെ ദൗത്യം ഇന്ത്യന്‍ യുവനിര വിജയത്തോടെ തന്നെ പൂര്‍ത്തിയാക്കി. അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജുവും ബൗളര്‍മാരുമാണ് ഇന്ത്യക്കു 42 റണ്‍സിന്റെ വിജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യ 4-1നു പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇനി ഈ മാസം അവസാനത്തോടെ ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത പരമ്പര.

168 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിംബാബ്‌വെയ്ക്കു ഇന്ത്യ നല്‍കിയത്. റണ്‍ചേസില്‍ അവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യയുയര്‍ത്തിയ ടോട്ടല്‍ മറികടക്കാന്‍ കഴിഞ്ഞില്ല. 18.3 ഓവറില്‍ 125 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഡിയോണ്‍ മയേഴ്‌സ് (34), ടാഡിവനാഷെ മറുവാനി (27) എന്നിവരൊഴികെ മറ്റാരും സിംബാബ്‌വെ നിരയില്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. ഇന്ത്യക്കു വേണ്ടി മുകേഷ് കുമാര്‍ നാലു വിക്കറ്റുകള്‍ പിഴുതു. ശിവം ദുബെ രണ്ടു വിക്കറ്റുകളും നേടി.

SANJU SAMSON BATTING

റണ്‍ചേസില്‍ മൂന്നോവറിനുള്ളില്‍ തന്നെ സിംബാബ്‌വെയുടെ രണ്ടു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ പിടിമുറുക്കിയിരുന്നു. മൂന്നാം വിക്കറ്റില്‍ മറുവാനി- മയേഴ്‌സ് ജോടി 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സിംബാബ്‌വെ വിജയം പ്രതീക്ഷിച്ചു. എന്നാല്‍ മറുവാനിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി വാഷിങ്ടണ്‍ സുന്ദര്‍ നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.

നാലാം വിക്കറ്റില്‍ മയേഴ്‌സ്-റാസ്സ ജോടി 26 റണ്‍സ് നേടിയെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. മൂന്നിന് 84 റണ്‍സില്‍ നിന്നും 10 റണ്‍സ് കൂടി നേടുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി സിംബാബ്‌വെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

അതേസമയം, നേരത്തേ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. സഞ്ജുവിന്റെ (58) പ്രകടനമാണ് ഇന്ത്യക്കു രക്ഷയായത്. 45 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും ഒരു ഫോറുമടിച്ചു. ശിവം ദുബെ (26), റിയാന്‍ പരാഗ് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാരും 20നു മുകളില്‍ നേടിയില്ല. യശസ്വി ജയ്‌സ്വാള്‍ (12), നായകന്‍ ശുഭ്മന്‍ ഗില്‍ (13), അഭിഷേക് ശര്‍മ (14) എന്നിവരൊന്നും കാര്യമായി സംഭാവന നല്‍കിയില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ചോവിനുള്ളില്‍ തന്നെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. നാലാം ഓവറില്‍ തന്നെ സഞ്ജു ക്രീസിലെത്തിയിരുന്നു. പരാഗിനൊപ്പം അഞ്ചാം വിക്കറ്റില്‍ 65 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിനു സാധിച്ചു.

TOSS

ഇതാണ് ഇന്ത്യയെ 150 കടക്കാന്‍ സഹായിച്ചത്. 39 ബോളുകളില്‍ നിന്നാണ് അദ്ദേഹം രണ്ടാം ടി20 ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. സിംബാബ്‌വെയ്ക്കായി മുസറബാനി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ റസ്സ, എന്‍ഗറാവ, ബ്രെന്‍ഡന്‍ മവൂറ്റ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്,റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

സിംബാബ്‌വെ- വെസ്സ്‌ലി മധെവേറെ, ടാഡിവനാഷെ മറുവാനി, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയേഴ്‌സ്, സിക്കന്തര്‍ റസ്സ (ക്യാപ്റ്റന്‍), ജൊനാതന്‍ കാംബെല്‍, ക്ലൈവ് മകാന്‍ഡെ (വിക്കറ്റ് കീപ്പര്‍), ഫറാസ് അക്രം, ബ്രെന്‍ഡന്‍ മവൂറ്റ, ബ്ലെസിങ് മുസറബാനി, റിച്ചാന്‍ഡ് എന്‍ഗറാവ.

Story first published: Sunday, July 14, 2024, 14:43 [IST]
Other articles published on Jul 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+