Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സിക്‌സര്‍ കിങ്, സഞ്ജു ഇനി രോഹിത്തിനും ധോണിക്കുമൊപ്പം! വമ്പന്‍ റെക്കോഡ്

ഹരാരെ: സിംബാബ് വെക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 167 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെ 18.3 ഓവറില്‍ 125 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കുകയും ചെയ്തു. അഞ്ചാം മത്സരത്തിലെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു.

ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്ന് 3 വിക്കറ്റിന് 40 എന്ന നിലയിലേക്ക് ഇന്ത്യ നിരാശപ്പെടുത്തിയപ്പോള്‍ സഞ്ജു നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് അടിത്തറ പാകിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. ഒരു ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ പക്വതയോടെ കളിച്ച് സഞ്ജു ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ 110 മീറ്റര്‍ സിക്‌സറടക്കം സഞ്ജു പറത്തി.

കൂടാതെ സിക്‌സറില്‍ മറ്റൊരു വമ്പന്‍ റെക്കോഡും സ്വന്തമാക്കി എലൈറ്റ് ക്ലബ്ബിലേക്കെത്താനും സഞ്ജുവിനായിരിക്കുകയാണ്. ടി20യില്‍ 300ലധികം സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരുടെ ക്ലബ്ബിലേക്ക് സഞ്ജുവും എത്തിയിരിക്കുകയാണ്. 276 ടി20 മത്സരങ്ങള്‍ കളിച്ച സഞ്ജുവിന്റെ പേരില്‍ നിലവില്‍ 302 സിക്‌സുകളാണുള്ളത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. അനായാസം സിക്‌സര്‍ പറത്താന്‍ പ്രതിഭ സഞ്ജുവിനുണ്ട്.

സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. രാജസ്ഥാനൊപ്പം മികവ് കാട്ടിയാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തിയത്. തന്റേതായ ദിവസം ഏത് ബൗളറേയും കരയിപ്പിക്കാന്‍ സഞ്ജുവിനാവും. ലസിത് മലിംഗയും ജസ്പ്രീത് ബുംറയുമെല്ലാം സഞ്ജുവിന്റെ ബാറ്റിങ് ചൂട് അറിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു.

sanju samson

സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള നിലവിലെ ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. എന്നാല്‍ അര്‍ഹിച്ച അവസരം പലപ്പോഴും സഞ്ജുവിന് ലഭിക്കുന്നില്ല. സമീപകാലത്തായാണ് തുടര്‍ അവസരങ്ങള്‍ സഞ്ജു സാംസണിന് ലഭിക്കുന്നത്. ഇതിന് മുമ്പ് വലിയ ഇടവേളകളിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരുന്നത്. ഇന്ത്യയുടെ അടുത്ത പരമ്പര ശ്രീലങ്കയ്‌ക്കെതിരേയാണ്. ഇതിലും സഞ്ജു സാംസണ്‍ ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍.

ടി20യിലെ ഇന്ത്യയുടെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്തുള്ളത് മുന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 448 ടി20 മത്സരങ്ങളില്‍ നിന്ന് 525 സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. നിലവിലെ ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ രോഹിത് ശര്‍മക്കായിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്. രണ്ടാം സ്ഥാനത്ത് വിരാട് കോലിയാണ്. 399 ടി20യില്‍ നിന്ന് 416 സിക്‌സാണ് അദ്ദേഹം നേടിയത്.

എംഎസ് ധോണി 388 സിക്‌സും സുരേഷ് റെയ്‌ന 325 സിക്‌സും സൂര്യകുമാര്‍ യാദവ് 322 സിക്‌സും കെ എല്‍ രാഹുല്‍ 311 സിക്‌സും നേടി ഈ റെക്കോഡില്‍ പിന്നാലെയുണ്ട്. സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിച്ചാല്‍ പല വമ്പന്‍ റെക്കോഡുകളും തകര്‍ക്കാന്‍ അദ്ദേഹത്തിനാവും. അതിനുള്ള പ്രതിഭ സഞ്ജുവിന് അവകാശപ്പെടാം. ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ സഞ്ജുവിനെ എങ്ങനെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിന് ടി20യില്‍ കൂടുതല്‍ അവസരം നല്‍കാനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ കരിയറിലത് വലിയ കുതിച്ചുചാട്ടം നല്‍കിയേക്കും. സഞ്ജുവിന് നേരത്തെ മുതല്‍ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നെങ്കില്‍ ടി20യില്‍ സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്ന് പറയാം.

Story first published: Monday, July 15, 2024, 11:51 [IST]
Other articles published on Jul 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+