Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിനു രക്ഷയില്ല! ആദ്യ രണ്ട് ടി20യിലും കളിക്കില്ല, പകരക്കാരെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണിന്റെ കഷ്ടകാലം തുടരുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ഈയാഴ്ച ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിലായിരുന്നു. എന്നാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരിക്കുയാണ്. അദ്ദേഹത്തെക്കൂടാതെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി.

ഈ മൂന്നു പേരുടെയും പകരക്കാരെയും ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. സായ് സുദര്‍ശന്‍, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, പുതുമുഖ പേസറായ ഹര്‍ഷിത് റാണ എന്നിവരാണ് പകരം ഇന്ത്യന്‍ ടീമിലെത്തിയിരിക്കുന്നത്. നിലവില്‍ സഞ്ജുവുള്‍പ്പെടെ മൂന്നു പേരും ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലാണുള്ളത്.

SANJU SAMSON

ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം ഇന്ത്യന്‍ ടീമിനു ഇനിയും അവിടെ നിന്നും നാട്ടിലേക്കു പുറപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഈ കാരണത്താലാണ് സഞ്ജു, ജയ്‌സ്വാള്‍, ദുബെ എന്നിവരെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ടു കളിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

ഈ ശനിയാഴ്ചയാണ് ടി20 പരമ്പരയിലെ ആദ്യ മല്‍സരം. ലോകകപ്പ് സ്‌ക്വാഡിനൊപ്പം നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ സഞ്ജുവടക്കമുള്ളവര്‍ക്കു സിംബാബ്‌വെയിലേക്കു തിരിക്കാന്‍ സാധിക്കുകയുള്ളൂ. തുടര്‍ച്ചയായ യാത്രകള്‍ താരങ്ങള്‍ക്കു ക്ഷീണമുണ്ടാക്കുമെന്നതു പരിഗണിച്ചാണ് ആദ്യ രണ്ടു മല്‍സരങ്ങളിലും സഞ്ജുവിനും മറ്റു രണ്ടു പേര്‍ക്കും വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിനു മുമ്പ് ഇവര്‍ സിംബാബ് വെയിലെത്തി ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ടീമില്‍ 30 കാരനായ ഏക താകം ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ്. കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറിയ പല പുതുമുഖ താരങ്ങള്‍ക്കും പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയിട്ടുണ്ട്.

ഓപ്പണര്‍ അഭിഷേ് ശര്‍മ, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, പേസര്‍ തുഷാര്‍ ദേശ് പാണ്ഡെ, ഹര്‍ഷിത് റാണ എന്നിവരാണ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ജുറേല്‍ ടെസ്റ്റിലും സുദര്‍ശന്‍ ഏകദിനത്തിലും കളിച്ചു കഴിഞ്ഞെങ്കിലും ടി20 ടീമിന്റെ ഭാഗമായത് ഇതാദ്യമായിട്ടാണ്.

ആദ്യ രണ്ട് ടി20 മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ.

Story first published: Tuesday, July 2, 2024, 15:34 [IST]
Other articles published on Jul 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+