IND vs ZIM: സിക്‌സര്‍ ഫിനിഷിങ്, റെക്കോഡില്‍ ധോണിക്കൊപ്പം, ഫാന്‍സ് ഹാപ്പി, പക്ഷെ...

സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ മുന്നോട്ട് വെച്ച 162 റണ്‍സ് വിജയലക്ഷ്യം 146 പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് ആവര്‍ത്തിച്ചപ്പോള്‍ ബാറ്റിങ് നിര പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. സഞ്ജു സാംസണിന്റെ (43*) ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂടുതല്‍ വെല്ലുവിളി ഇല്ലാതെ ജയം സമ്മാനിച്ചത്.
39 പന്ത് നേരിട്ട് മൂന്ന് ഫോറും നാല് സിക്‌സുമാണ് സഞ്ജു നേടിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും വമ്പനടിക്ക് ശ്രമിച്ച സഞ്ജു സിക്‌സിലൂടെയാണ് ഇന്നിങ്‌സ് ഫിനിഷ് ചെയ്തത്. ധോണിയെപ്പോലെത്തന്നെ സിക്‌സിലൂടെ ഫിനിഷ് ചെയ്യാന്‍ തനിക്കാവുമെന്ന് സഞ്ജു കാട്ടിക്കൊടുത്തിരിക്കുകയാണ്. ഇന്ത്യക്കായി ലഭിക്കുന്ന അവസരങ്ങളിലെല്ലാം തിളങ്ങിയിട്ടും സഞ്ജുവിന് വേണ്ടത്ര പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കുന്നില്ല.

സാധാരണ ടോപ് ഓഡറില്‍ കളിക്കുന്ന സഞ്ജുവിനെ സിംബാബ് വെക്കെതിരേ ആറാമനായാണ് ഇന്ത്യ പരിഗണിച്ചത്. ഫിനിഷര്‍ റോളിലേക്കെത്തിയപ്പോഴും ഇന്ത്യക്കായി കരുതലോടെ ബാറ്റ് ചെയ്യാനും വിജയത്തിലേക്കെത്തിക്കാനും അദ്ദേഹത്തിനായി. രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ റെക്കോഡില്‍ ധോണിക്കൊപ്പമെത്താനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.
സിംബാബ് വെക്കെതിരേ ഒരു ഏകദിന ഇന്നിങ്‌സില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ സഞ്ജു ധോണിക്കൊപ്പമെത്തിയിരിക്കുകയാണ്. നാല് സിക്‌സാണ് സഞ്ജു നേടിയത്. 2005ല്‍ രണ്ട് തവണ സിംബാബ്‌വെക്കിരേ നാല് സിക്‌സുകള്‍ വീതം നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഈ റെക്കോഡിനൊപ്പമെത്താനാണ് ഇപ്പോള്‍ സഞ്ജുവിന് സാധിച്ചിരിക്കുന്നത്.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

സഞ്ജുവിന്റെ മികച്ച പ്രകടനത്തില്‍ ആരാധകരും ഹാപ്പിയാണ്. സമീപകാലത്തായി ആരാധക പിന്തുണ ഉയര്‍ന്നിട്ടുള്ള സഞ്ജുവിന്റെ പ്രകടനം ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിക്കുകയാണ്. ധോണിക്ക് മാത്രമല്ല സഞ്ജുവിനും സിക്‌സിലൂടെ ഫിനിഷ് ചെയ്യാനറിയാമെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ഇനിയെങ്കിലും സഞ്ജുവിനെ തഴയരുതെന്നും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നുമാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.
ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ തനിക്ക് കെല്‍പ്പുണ്ടെന്ന് സഞ്ജു തെളിയിച്ചിട്ടും ഇന്ത്യ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലും ആറാം നമ്പറിലുമെല്ലാം ഇന്ത്യക്കായി സഞ്ജു കളിച്ചു. ഈ വര്‍ഷം ടി20യില്‍ 44ന് മുകളില്‍ ശരാശരിയും സഞ്ജുവിനുണ്ട്. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

ടി20 ലോകകപ്പിലും ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. റിഷഭ് പന്തിനെ ഇന്ത്യ പിന്തുണക്കുന്നതിന്റെ നാലിലൊന്ന് പോലും സഞ്ജുവിനെ പിന്തുണക്കുന്നില്ലെന്ന വിമര്‍ശനം വീണ്ടും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ബാക്കപ്പ് കീപ്പറായി ഇന്ത്യ ഇഷാന്‍ കിഷനേയും ദിനേഷ് കാര്‍ത്തികിനേയുമെല്ലാം പരിഗണിക്കുമ്പോഴും സഞ്ജുവിന്റെ സീറ്റ് ഇപ്പോഴും പിന്നില്‍ത്തന്നെയാണ്.

വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജു മികവ് കാട്ടുന്നു. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും സഞ്ജു വിക്കറ്റിന് പിന്നില്‍ ഡൈവിങ് ക്യാച്ചടക്കം നടത്തി തിളങ്ങി. ഗംഭീര പ്രകടനം നടത്തി സഞ്ജു വീണ്ടും വീണ്ടും അവസരം തേടുമ്പോഴും ടീം മാനേജ്‌മെന്റിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. ഇനി ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടി20 പരമ്പര എന്നിവയാണ് ടി20 ലോകകപ്പിന് മുമ്പ് നടക്കാനുള്ളത്. ഈ പരമ്പരയിലൊന്നും സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications