IND vs ZIM: സഞ്ജുവിന്റെ ചീട്ട് കീറി!! പകരം പ്രഭ്‌സിമ്രന്‍, 7 മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ചു
മുംബൈ: ഒടുവില്‍ അതു തന്നെ സംഭവിച്ചിരിക്കുകയാണ്. ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സഞ്ജു സാംസണും ഇന്ത്യയുടെ ടി20 ടീമില്‍ നിന്നു പുറത്തായി. സിംബാബ്‌വെയ്‌ക്കെതിരേ ഈ മാസം 23 മുതല്‍ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് മലയാളി സൂപ്പര്‍ താരം ഒഴിവാക്കപ്പെട്ടുവെന്നതാണ്.
ഇപ്പോള്‍ ഇംഗ്ലണ്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ കളിക്കുന്ന ടീമില്‍ അടിമുടി മാറ്റങ്ങളുമായാണ് സിംബാബ്‌വെയിലേക്കുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് പര്യടനത്തിലുള്ള സംഘത്തിലെ സഞ്ജുവടക്കം ഏഴു പേര്‍ പുതിയ ടീമില്‍ ഇല്ല.
ഇവര്‍ക്കു വിശ്രമം നല്‍കിയാതാവാമെന്നാണ് വിവരം. ഇതേക്കുറിച്ച് ബിസിസിഐ വിശദീകരണം നല്‍കിയിട്ടുമില്ല. ഈ മാസം 23നു ഹരാരെയിലാണ് ടി20 പരമ്പരിലെ ആദ്യ പോരാട്ടം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 25, 26 ഇതേ വേദിയില്‍ തന്നെ തിയ്യതികളിലുമാണ്.

വന്‍ അഴിച്ചുപണി
ഇംഗ്ലണ്ടില്‍ ആദ്യ ടി20യില്‍ മാത്രം കളിച്ച ശേഷം ബെഞ്ചിലായ സഞ്ജു സാംസണിനെ സിംബാബ്‌വെ ടൂറില്‍ ഉറപ്പായും ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിനു പകരം മറ്റൊരു അഗ്രസീവ് വലംകൈയന്‍ ഓപ്പണിങ് ബാറ്റററായ പ്രഭ്‌സിമ്രന്‍ സിങാണ് ടീമിലേക്കു വന്നത്.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിലെ ഫസ്റ്റ്‌ചോയ്‌സ് ഓപ്പണറും കീപ്പറും കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പ്രഭ്‌സിമ്രന്‍ ഇപ്പോള്‍ ടീമിലേക്കു വിളിക്കപ്പെട്ടതില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും റോളുണ്ടാവുമെന്നും ഉറപ്പിക്കാം.
കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി സിംബാബ് വെ പര്യടനത്തിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ഇംഗ്ലീഷ് പര്യടനത്തിലെ ടീമില്‍ ബാറ്റിങിനേക്കാള്‍ ബൗളിങിലാണ് സ്‌ക്വാഡില്‍ വലിയ അഴിച്ചുപണി നടത്തിയിരിക്കുന്നത്.

ഫിനിഷറായ റിങ്കു സിങ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ ഹര്‍ഷ് ദുബെ, യഷ് ടാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ് എന്നവരും പുതുതായി ടീമിലേക്കു വന്നു. പ്രിന്‍സ് യാദവും സൂര്യാന്‍ഷ് ഷെഡ്‌ഗെയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.
പരിക്കില്‍ നിന്നും മുക്തരായിട്ടില്ലാത്ത ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും സ്‌ക്വാഡില്‍ ഇല്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വീണ്ടും വിശ്രമം നല്‍കിയിരിക്കുകയാണ്.
സഞ്ജുവിനെ കൂടാതെ യുകെ പര്യടനത്തിന്റെ ഭാഗമായ ശേഷം പുറത്തായവര്‍ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരാണ്.
സിംബാബ്‌വെയിലേക്കുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് ടാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


