For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സഞ്ജുവിനു സീറ്റുറപ്പ്, ഒപ്പം പരാഗും വെങ്കടേഷും! പുതിയ ലുക്കില്‍ ടീം ഇന്ത്യ

ടി20 ലോകകപ്പില്‍ ഒരവസരം പോലും ലഭിക്കാതെ തഴയപ്പെട്ടു കൊണ്ടിരിക്കുകയാണെങ്കിലും ടൂര്‍ണമെന്റിനു ശേഷം സഞ്ജു സാംസണിന്റെ സമയം തെളിഞ്ഞേക്കും. ലോകകപ്പിനു പിന്നാലെ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടി20 ലോകകപ്പില്‍ ടീമിനായി വിക്കറ്റ് കാക്കുന്ന റിഷഭ് പന്തിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ഐപിഎല്ലില്‍ കസറിയ ഓള്‍റൗണ്ടര്‍മാരായ റിയാന്‍ പരാഗും വെങ്കടേഷ് അയ്യരും ഈ സിംബാബ്‌വെ പര്യടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സീം ബൗളിങ് ഓള്‍റൗണ്ടറായ വെങ്കടേഷിനെ സംബന്ധിച്ച് ഇതു ടീമിലേക്കുള്ള മടങ്ങിവരവാണെങ്കില്‍ പരാഗിന് അരങ്ങേറ്റ പപരമ്പരയായിരിക്കും ഇത്.

VENKATESH IYER

പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പര കൂടിയായിരിക്കും സിംബാബ്‌വെ പര്യടനത്തിലേത്. അഞ്ചു ടി20കളുടെ പരമ്പരയാണ് സിംബാബ്‌വെയില്‍ ഇന്ത്യ കളിക്കുക. ജൂലൈ ആറിനാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. പരാഗിനെക്കൂടാതെ കഴിഞ്ഞ ഐപിഎല്ലില്‍ കസറിയ മറ്റു ചില യുവതാരങ്ങള്‍ കൂടി ഈ പര്യടനത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയേക്കും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കുന്നതില്‍ വെങ്കടേഷ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഫൈനലില്‍ ടീമിനായി അതിവേഗ ഫിഫ്റ്റിയും താരം കുറിച്ചിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും കെകെആറിനായി 370 റണ്‍സാണ് വെങ്കടേഷ് സ്‌കോര്‍ ചെയ്തത്. 158.80 എന്ന് മികച്ച സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.

നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും സ്വന്തം പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യന്‍ ടീമിനായി ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ വെങ്കടേഷ് കളിച്ചിട്ടുണ്ട്. ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ടി20യില്‍ ഏഴിന്നിങ്‌സുകളില്‍ നിന്നും 133 റണ്‍സാണ് വെങ്കടേഷ് സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്.

ഏകദിനത്തിലാവലട്ടെ ഇന്ത്യക്കായി രണ്ടു മല്‍സരങ്ങളില്‍ മാത്രമേ വെങ്കടേഷ് കളിച്ചിട്ടുള്ളൂ. 24 റണ്‍സാണ് ഇവയില്‍ നിന്നും നേടിയത്. ടി20യില്‍ ബൗളിങിലും മോശമല്ലാത്ത പ്രകടനമാണ് വെങ്കടേഷ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം 2021ലെ ടി20 ലോകകപ്പിനു ശേഷം ബ്രേക്കെടുത്തിരുന്നു.

RIYAN PARAG

ഈ സമയത്താണ് ഹാര്‍ദിക്കിന്റെ പകരക്കാരനായി വെങ്കടേഷിനെ ദേശീയ ടീമിലേക്കു കൊണ്ടു വന്നത്. ഹാര്‍ദിക് തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. ദേശീയ ടീമിലേക്കുള്ള രണ്ടാം വരവില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തി സ്ഥാനമുറപ്പിക്കാനായിരിക്കും വെങ്കടേഷിന്റെ ശ്രമം.

പരാഗാവട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ അസ്സമിനായി കഴിഞ്ഞ കുറച്ചു സീസണുകളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റണ്‍സ് അടിച്ചുകൂട്ടുന്നതിനൊപ്പം വിക്കറ്റുകള്‍ വീഴ്ത്താനും താരത്തിനു സാധിക്കുന്നു. ഐപില്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം 2023ലെ സീസണ്‍ വരെ വന്‍ ദുരന്തമായമായിരുന്നു പരാഗ്. എന്നാല്‍ ഇത്തവണ ഇതിനെല്ലാം പ്രായശ്ചിത്തം നടത്തുന്ന പ്രകടനമാണ് പരാഗ് കാഴ്ചവച്ചത്.

നായകന്‍ സഞ്ജുവിനോടൊപ്പം ബാറ്റിങില്‍ റോയല്‍സ് ടീമിന്റെ നട്ടെല്ലായിരുന്നു പരാഗ്. 15 ഇന്നിങ്‌സുകളില്‍ നിന്നും താരം വാരിക്കൂട്ടിയത് 573 റണ്‍സാണ്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. 149.22 സ്‌ട്രൈക്ക് റേറ്റും പരാഗിനുണ്ടായിരുന്നു. കരിയറിന്റെ അവസാനത്തോടു അടുക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരാവുന്ന താരമാണ് അദ്ദേഹം.

Story first published: Sunday, June 16, 2024, 22:21 [IST]
Other articles published on Jun 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+