Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവും ജയ്‌സ്വാളുമില്ല, ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ? തിരഞ്ഞെടുത്ത് സാബ കരീം

മുംബൈ: ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന അടുത്ത പരമ്പര സിംബാബ് വെ പരമ്പരയാണ്. അഞ്ച് മത്സര ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം സിംബാബ്‌വെയിലെത്തിക്കഴിഞ്ഞു. ശുബ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളാണുള്ളത്. ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവരാണ് സിംബാബ് വെ പര്യടനത്തിലുള്ളത്.

ഇവര്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാവും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് സിംബാബ് വെയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നക്കും. ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ വേണമെന്നത് സംബന്ധിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. പല പ്രമുഖരും ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബ കരീം ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

ഓപ്പണര്‍ റോളില്‍ അഭിഷേക് ശര്‍മ വേണമെന്നാണ് സാബ കരീം പറയുന്നത്. ഇടം കൈയന്‍ താരമായ അഭിഷേക് അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കസറിയിരുന്നു. 16 മത്സരത്തില്‍ നിന്ന് 484 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ കത്തിക്കയറാന്‍ കഴിവുള്ള താരമാണ് അഭിഷേക്. റുതുരാജ് ഗെയ്ക് വാദും അഭിഷേകും ഓപ്പണര്‍മാരാകുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് ഡൗണ്‍ ഓഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് സാബ കരീം പറയുന്നത്.

സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ടീമിന്റെ ഭാഗമാണെങ്കിലും എപ്പോള്‍ ടീമിലേക്ക് എത്തിച്ചേരുമെന്ന് പറയാറായിട്ടില്ല. ഇവര്‍ തിരിച്ചുവരുമ്പോള്‍ ജയ്‌സ്വാള്‍ ഓപ്പണിങ്ങിലും സഞ്ജു മൂന്നാം നമ്പറിലും കളിക്കണമെന്നാണ് സാബ കരീം പറയുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞ് ഇന്നലെയാണ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയത്. സഞ്ജുവും ജയ്‌സ്വാളും ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസം തന്നെ ഇവര്‍ സിംബാബ് വെയിലേക്ക് പോകും.

sanju samson rinku singh ind vs zim

ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാവും ഇവര്‍ക്ക് ടീമിനൊപ്പം കളിക്കാനാവുക. സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. അവസാന ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗിനും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം വമ്പന്‍ പ്രകടനം ഇന്ത്യ പ്രതീക്ഷിക്കുന്നു. വലിയ പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള അവസരമാണ് താരങ്ങള്‍ക്ക് മുന്നിലുള്ളത്.

ഇതിന് ശേഷം ശ്രീലങ്കന്‍ പരമ്പര വരാനുണ്ട്. മൂന്ന് മത്സരം വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഈ പരമ്പരയിലെ സ്ഥാനം മുന്നില്‍ക്കണ്ടാവണം താരങ്ങള്‍ സിംബാബ് വെക്കെതിരേ കളിക്കേണ്ടത്. സഞ്ജു സാംസണിനും യശ്വസി ജയ്‌സ്വാളും പരമ്പര നിര്‍ണ്ണായകമാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സിംബാബ് വെ പര്യടനം മുതലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരുടേയും ഇഷാന്‍ കിഷന്റേയും അഭാവം സാബ കരീം ചോദ്യം ചെയ്തു. ഇരുവരേയും ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ പ്രതിഭാശാലികളായ താരങ്ങളെന്ന നിലയില്‍ ഇവര്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. സിംബാബ്‌വെക്കെതിരേ എന്തുകൊണ്ടാണ് ഇവരെ പരിഗണിക്കാത്തതെന്നാണ് സാബ കരീം ചോദിക്കുന്നത്.

ഇരുവരും ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സിക്കന്തര്‍ റാസ നയിക്കുന്ന സിംബാബ് വെ ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം.

Story first published: Friday, July 5, 2024, 10:53 [IST]
Other articles published on Jul 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+