IND vs ZIM: പഴയ തല്ലുകൊള്ളി ബൗളറല്ല, സിറാജ് ഇനി കിങ്!, പവര്‍പ്ലേയില്‍ വമ്പന്‍ റെക്കോഡ്

ഹരാരെ: സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ വര്‍ഷം പവര്‍പ്ലേയില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിയുന്ന താരമെന്ന റെക്കോഡാണ് സിറാജ് സ്വന്തം പേരിലാക്കിയത്. ഇന്നത്തെയടക്കം 10 മെയ്ഡന്‍ ഓവറാണ് അദ്ദേഹം എറിഞ്ഞത്. ഇന്ന് രണ്ട് മെയ്ഡനാണ് അദ്ദേഹം എറിഞ്ഞത്. എട്ട് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 2 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി.
സിറാജിനെ ഒരു കാലത്ത് തല്ലുകൊള്ളി ബൗളറെന്നാണ് വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് മാറ്റി പറയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ നേരത്തെ തന്നെ സൂപ്പര്‍ പേസറെന്ന പേരെടുക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോള്‍ ഏകദിനത്തിലും അദ്ദേഹം കസറുകയാണ്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സിറാജ് കാഴ്ചവെക്കുന്നത്.

ന്യൂബോളില്‍ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന സിറാജ് യോര്‍ക്കറുകളും ബൗണ്‍സുകളുമെറിഞ്ഞ് ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്നു. സമീപകാലത്തായി നല്ല സ്വിങ്ങും സിറാജിന്റെ ബൗളിങ്ങിലുണ്ട്. ഇന്ത്യയുടെ വിക്കറ്റ് ടേക്കര്‍ ബൗളറായി സിറാജ് മാറിക്കഴിഞ്ഞു. ടി20യില്‍ റണ്‍സ് വഴങ്ങുന്നതില്‍ മടികാട്ടുന്നില്ലെങ്കിലും ഏകദിനത്തില്‍ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുള്ള സൂപ്പര്‍ ബൗളറാണെന്ന് പറയാം.
10 ഏകദിനത്തില്‍ നിന്ന് 13 വിക്കറ്റാണ് ഇതുവരെ സിറാജ് വീഴ്ത്തിയത്. അതും 4.82 എന്ന മികച്ച ഇക്കോണമിയില്‍. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 5 ടി20യില്‍ നിന്ന് 5 വിക്കറ്റും അദ്ദേഹം വീഴ്ത്തിയെങ്കിലും 10.45 എന്ന മോശം ഇക്കോണമിയാണ് സിറാജിനുള്ളത്. 13 ടെസ്റ്റുകളില്‍ നിന്ന് 40 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 73 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

ഇന്ത്യയുടെ ഏകദിന ടീമിനൊപ്പം ഇനിയും ഏറെ നാള്‍ കളിക്കാന്‍ സിറാജിന് കഴിവുണ്ടെന്ന് തന്നെ പറയാം. ഇന്ത്യ നല്ല പിന്തുണയും നല്‍കുന്നതിനാല്‍ ഭാവിയില്‍ ഇന്ത്യയുടെ പേസ് നിരയിലെ ശ്രദ്ധേയ താരമായി മാറാന്‍ അദ്ദേഹത്തിനായേക്കും. ടി20 ഫോര്‍മാറ്റില്‍ക്കൂടി ബൗളിങ് മെച്ചപ്പെടുത്തിയാല്‍ സിറാജ് ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറും.

സിംബാബ് വെക്കെതിരായ രണ്ടാം മത്സരത്തില്‍ ആതിഥേയരെ 161 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറ്റിയത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ 38.1 ഓവറില്‍ സിംബാബ് വെയുടെ കഥ കഴിച്ചു. പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. ദീപക് ചഹാറിന് പകരക്കാരനായി എത്തിയ ശര്‍ദുല്‍ പകരക്കാരനായി എത്തിയതിനോട് നീതികാട്ടിയെന്ന് തന്നെ പറയാം.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

സീന്‍ വില്യംസ് (42), റ്യാന്‍ ബേള്‍ (39*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് സിംബാബ്‌വെയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2013ന് ശേഷം സിംബാബ് വെക്കെതിരേ കളിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് ജയിക്കാനായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications