Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഐപിഎല്‍ മാത്രമല്ല പ്രധാന വരുമാനം, അഭിഷേകിന്റെ ആസ്തിയെത്ര? കുടുംബത്തെയും അറിയാം

ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മ. ടി20 ക്രിക്കറ്റില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭാവം നികത്താന്‍ ഏറ്റവും അനുയോജ്യനായ ഓപ്പണിങ് ബാറ്റര്‍ താനാണെന്നു സെഞ്ച്വറിയോടെ അഭിഷേക് തെളിയിച്ചു കഴിഞ്ഞു.

അരങ്ങേറ്റ മല്‍സരത്തില്‍ ഡെക്കായെങ്കിലും രണ്ടാമത്തെ കളിയില്‍ സെഞ്ച്വറിയുമായാണ് അഭിഷേക് ചരിത്രത്തില്‍ തന്റെ പേര് കൂടി എഴുതിച്ചേര്‍ത്തത്. സിംബാബ്‌വെയുമായുള്ള കളിയില്‍ മൂന്നക്കത്തിലെത്താന്‍ താരത്തിനു വെറും 46 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള അഭിഷേകിന്റെ ആസ്തിയെയും കുടുംബത്തെ കുറിച്ചുമെല്ലാം അറിയാം.

ABHISHEK SHARMA

2000 സപ്തംബര്‍ നാലിനു പഞ്ചാബിലെ അമൃത്‌സറിലാണ് ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ താരം ജനിച്ചത്. അഭിഷേകിന്റെ അച്ഛന്‍ രാജ്കുമാര്‍ ശര്‍മ മുന്‍ ക്രിക്കറ്ററും ഇപ്പോള്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനുമാണ്. മഞ്ജു ശര്‍മയാണ് താരത്തിന്റെ അമ്മ. കോമള്‍ ശര്‍മ, സാനിയ ശര്‍മ എന്നീ രണ്ടു സഹോദരിമാരും അഭിഷേകിനുണ്ട്.

അണ്ടര്‍ 19 താരങ്ങള്‍ അണിനിരക്കുന്ന വിനൂ മങ്കാദ് ട്രോഫിയില്‍ പഞ്ചാബിനു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടിയതോടെയാണ് അഭിഷേക് ആദ്യമായി ശ്രദ്ധിക്കപ്പടുന്നത്. 2016ലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പിന്നീട് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചതോടെ അഭിഷേക് താരപദവിയിലേക്കുയരുകയും ചെയ്തു.

അഭിഷേകിന്റെ ആസ്തിയിലേക്കു വരികയാണെങ്കില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 12 കോടിയോളം രൂപയാണ് താരത്തിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഐപിഎല്ലില്‍ നിന്നു തന്നെയാണ്. കൂടാതെ ചില പലസ്യ ബ്രാന്‍ഡുകളുമായും താരത്തിനു കരാറുണ്ട്.

ABHISHEK SHARMA FAMILY

ഐപിഎല്ലില്‍ 49 മല്‍സരങ്ങളിലാണ് അഭിഷേക് ഇതിനകം കളിച്ചിട്ടുള്ളത്. 2023 മുതല്‍ പ്രതിവര്‍ഷം എസ്ആര്‍എച്ചില്‍ താരത്തിന്റെ ശമ്പളം 6.5 കോടി രൂപയാണ്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നപ്പോള്‍ 5.5 കോടിയായിരുന്നു അഭിഷേകിന്റെ ശമ്പളം.

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങിലാണ് താരം പഞ്ചാബിനായി കളിച്ചത്. ഇവയില്‍ നിന്നും ഏകദേശം 1.11 ലക്ഷം രൂപയാണ് താരത്തിനു ശമ്പളമായി ലഭിച്ചത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഒമ്പതു മല്‍സരങ്ങളും അഭിഷേക് കളിച്ചു. ഇവയില്‍ നിന്നുള്ള ശമ്പളം ഏകദേശം 3.24 ലക്ഷം രൂപയാണ്.

രഞ്ജി ട്രോഫിയില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ ശമ്പളം ഏകദേശം 12.6 ലക്ഷത്തോളം രൂപയാണെന്നു കണക്കുകള്‍ പറയുന്നു. കൂടാതെ പരസ്യ ബ്രാന്‍ഡുകളുമായുള്ള കരാര്‍ വഴി പ്രതിവര്‍ഷം ആറ് മുതല്‍ എട്ടു ലക്ഷം രൂപ വരെയും അഭിഷേകിനു ലഭിക്കുന്നുണ്ട്.

Story first published: Monday, July 8, 2024, 13:49 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+