Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ജയ്‌സ്വാള്‍- അഭിഷേക് ഓപ്പണിങ്, സഞ്ജുവില്ല! റിങ്കുവിനു പകരം ദുബെ? ഇന്ത്യന്‍ 11

ഹരാരെ: സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന രണ്ടാമങ്കത്തില്‍ 100 റണ്‍സിന്റെ വമ്പന്‍ ജയമാണ് ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ യുവനിര കൈക്കലാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. അഞ്ചു മല്‍സരങ്ങഴുടെ പരമ്പരയില്‍ ഇരുടീമുകളും തുല്യമായതോടെ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമങ്ക കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്.

ആദ്യ ടി20യില്‍ ബാറ്റിങ് നിര ക്ലിക്കാവാതെ പോയതാണ് ഇന്ത്യയെ 13 റണ്‍സിന്റെ ഞെട്ടിക്കുന്ന പരാജത്തിലേക്കു തള്ളിയിട്ടത്. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ബൗളിങിനൊപ്പം ബാറ്റിങ് നിരയും കസറിയതോടെ ഇന്ത്യന്‍ വിജയം എളുപ്പമായി മാറി. അഭിഷേക് ശര്‍മയുടെ (47 ബോളില്‍ 100) കന്നി സെഞ്ച്വറിയും റുതുരാജ് ഗെയ്ക്വാദ് (77*), റിങ്കു സിങ് (48*) എന്നിവരുടെ പ്രകടനവുമാണ് വിജയത്തിനു അടിത്തറയിട്ടത്.

YASHASVI JAISWAL

എന്നാല്‍ മൂന്നാം ടി20യില്‍ ചില മാറ്റങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ വരുത്തിയേക്കും. ടി20 ലോകകപ്പ് വിജയത്തിനു ശേഷം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെല്ലാം ടീമിനോടൊപ്പം ചേരുകയാണ്. നാട്ടില്‍ നടന്ന ലോകകപ്പ് വിജയാഘോഷത്തില്‍ പങ്കാളിയായതിനാല്‍ ഇവര്‍ക്കു ആദ്യത്തെ രണ്ടു കളിയിലും വിശ്രമം നല്‍കിയിരുന്നു. മൂവരുടെയും മടങ്ങിവരവ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ കടുപ്പമാക്കി മാറ്റും.

മൂന്നാം ടി20യില്‍ എങ്ങനെയാവും ഇന്ത്യന്‍ പ്ലെയിങ് ഇലവനെന്നു നോക്കാം. ജയ്‌സ്വാള്‍ ഓപ്പണറായി ഇലവനിലേക്കു മടങ്ങിയെത്താന്‍ തന്നെയാണ് സാധ്യത. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരനായ അഭിഷേകിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണറായി കളിച്ചേക്കും. അങ്ങനെ വന്നാല്‍ നായകന്‍ ഗില്ലിനു മൂന്നാം നമ്പറിലേക്കു ഇറങ്ങേണ്ടതായി വരും.

കഴിഞ്ഞ മല്‍സരത്തില്‍ മൂന്നാമനായ റുതുരാജ് ഗെയ്ക്വാദ് നാലാം നമ്പറിലേക്കും മാറും, ജയസ്വാള്‍ വന്നാല്‍ സ്ഥാനം നഷ്ടമാവുക സായ് സുദര്‍ശനായിരിക്കും. കഴിഞ്ഞ മല്‍സരത്തിലൂടെ അരങ്ങേറിയ താരത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

SANJU SAMSON

അഞ്ചാം നമ്പറില്‍ റിയാന്‍ പരാഗ് തന്നെ തുടരാനാണ് സാധ്യത. ദുബെയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ റിങ്കു സിങിനെ ഒഴിവാക്കേണ്ടതായിവരും. പക്ഷെ കഴിഞ്ഞ മല്‍സരത്തില്‍ കസറിയ റിങ്കുവിനെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റിനു താല്‍പര്യം കാണില്ല. അതുകൊണ്ടു തന്നെ ദുബെയ്ക്കു ബെഞ്ചിലായിരിക്കും സ്ഥാനം. ടി20 ലോകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും അവസരം കിട്ടാതെ പോയ സഞ്ജുവിന്റെ കാര്യം ഇപ്പോഴും ചോദ്യചിഹ്നമാണ്.

ധ്രുവ് ജുറേലിനെ പുറത്തിരുത്തിയാല്‍ മാത്രമേ സഞ്ജുവിനു ടീമില്‍ കയറിപ്പറ്റാന്‍ സാധിക്കുകയുള്ളൂ. പക്ഷെ ജുറേലിനെ ഇന്ത്യ തഴയാനുള്ള സാധ്യത തീരെ കുറവാണെന്നാണ് വിവരം. ഭാവി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നയാളാണ് ജുറേല്‍. അതുകൊണ്ടു തന്നെ കൂടുതല്‍ അവസരങ്ങളും അദ്ദേഹത്തിനു നല്‍കിയേ തീരൂ. ബൗളിങ് ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇന്ത്യ വരുത്താനിടയില്ല.

മൂന്നാം ടി20യില്‍ ഇന്ത്യയുടെ സാധ്യതാ 11

യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

Story first published: Monday, July 8, 2024, 11:44 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+