Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിനു പകരം എന്തുകൊണ്ട് ഇഷാനെ എടുത്തില്ല? അനീതി! കരിയര്‍ തകര്‍ക്കരുത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി വിലസിയ ഇഷാന്‍ കിഷനു എന്തു പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു അന്താരാഷ്ട്ര മല്‍സരം പോലും താരം കളിച്ചിട്ടില്ല. കഴിഞ്ഞ നവംബര്‍ 28നു ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ കളിച്ച ശേഷം ഇഷാന്റെ പൊടിപോലുമില്ല. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇടം പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ സഞ്ജു സാംസണും ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത്.

പിന്നീട് സഞ്ജുവിനെ ഈ പരമ്പരയിലെ ആദ്യ രണ്ടു കളിയില്‍ നിന്നും ഒഴിവാക്കിയപ്പോഴും ഇഷാന്‍ വിളി പ്രതീക്ഷിച്ചു. പക്ഷെ ജിതേഷ് ശര്‍മയെയാണ് പകരക്കാരനായി പ്രഖ്യാപിച്ചത്. ഇതോടെ ആരാധകര്‍ വലിയ നിരാശയിലും രോഷത്തിലുമാണ്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം നേടി അടുത്ത സൂപ്പര്‍ താരമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ഇഷാന്റെ കരിയര്‍ തകര്‍ക്കരുതെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ISHAN KISHAN

ഏകദിനത്തില്‍ കരിയറിലെ ഒമ്പതാമത്തെ ഇന്നിങ്‌സില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡിട്ട താരമാണ് ഇഷാന്‍ കിഷന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറിനു ഈ നേട്ടത്തിലെത്താന്‍ 431 ഇന്നിങ്‌സുകളും വീരേന്ദര്‍ സെവാഗിനു 234 ഇന്നിങ്‌സുളും വേണ്ടി വന്നു. രോഹിത് ശര്‍മയാവട്ടെ 103 ഇന്നിങ്‌സുകള്‍ക്കു ശേഷമാണ് കന്നി ഡബിള്‍ നേടിയത്. ഇവരെയെല്ലാം കടത്തിവെട്ടിയിട്ടും ഇഷാനെ ഇപ്പോള്‍ പലരും ചേര്‍ന്ന് ഒതുക്കിയിരിക്കുകയാണ്. ഇതു കടുത്ത അനീതി തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇതു നാണക്കേടാണ് ബിസിസിഐ. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണം. സിംബാബ്‌വെ പര്യടത്തില്‍ ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. പക്ഷെ അദ്ദേഹം തഴയപ്പെട്ടു. ഈ തരത്തില്‍ ഇഷാനെ അവഗണിക്കുന്നതിലൂടെ പ്രതിഭാശാലിയായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ഇന്ത്യക്കു നഷ്ടമാവുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ഈ വര്‍ഷമാദ്യം ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ കളിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇഷാന്‍ കിഷനെ ബിസിസിഐ ഈ തരത്തില്‍ ശിക്ഷിച്ചു കൈാണ്ടിരിക്കുന്നത്. പക്ഷെ ടീമിലെ സമപ്രായക്കാരായിട്ടുള്ള താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ കൂടുതലോ, തൊട്ടടുത്തോ ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ ഇഷാന്‍ കളിച്ചു കഴിഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 മല്‍സരങ്ങളില്‍ നിന്നും 3063ഉം ലിസ്റ്റ് എ ക്രിക്കറ്റില്‍ 104 മല്‍സരങ്ങളില്‍ നിന്നും 3482ഉം റണ്‍സെടുത്ത താരമാണ് ഇഷാന്‍. ശുഭ്മന്‍ ഗില്‍ കളിച്ചത് 52 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 99 ലിസ്റ്റ് എ മല്‍സരങ്ങളുമാണ്. റിഷഭ് പന്ത് 57 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 66 ലിസ്റ്റ് എ മല്‍സരങ്ങളുമാണ് കളിച്ചത്.

റുതുരാജ് ഗെയ്ക്വാദിന്റെ കരിയറെടുത്താല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29ഉം ലിസ്റ്റ് എയില്‍ 77ഉം മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. എന്നിട്ടും ഇഷാനോടു മാത്രമെന്തിനാണ് ബിസിസിഐ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് കഴിവ് തെളിയിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ISHAN KISHAN

ഇന്ത്യന്‍ ടീം ഇപ്പോള്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കൊണ്ടുനടക്കുന്ന റിഷഭ് പന്തിനേക്കാള്‍ മിടുക്കനാണ് ഇഷാന്‍ കിഷന്‍. ടി20 ലോകകപ്പില്‍ റിഷഭിന്റെ സ്ഥാനത്തു ഇഷാന്‍ ആയിരുന്നെങ്കില്‍ മികച്ച പ്രകടനങ്ങള്‍ തീര്‍ച്ചയായും നടത്തുമായിരുന്നു. പക്ഷെ ബിസിസിഐ അദ്ദേഹത്തിന്റെ കരിയര്‍ ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ബ്രേക്ക് വേണമെന്നാവശ്യപ്പെട്ട് ഇഷാന്‍ ടീം വിട്ടത്. അതിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ താരം രഞ്ജി ട്രോഫിയില്‍ കളിക്കുമെന്നു കരുതിയെങ്കിലും ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു.

ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ബിസിസിഐയുമായി കരാറുള്ള താരങ്ങളെല്ലാം രഞ്ജിയില്‍ കളിക്കണമെന്നു കോച്ച് രാഹുല്‍ ദ്രാവിഡും ബിസിസിഐ സെക്രട്ടറി ജയ് ഷായും പരസ്യ പ്രസ്താവന നടത്തിയിട്ടും ഇഷാന്‍ ഇതിനൊന്നും തയ്യാറായില്ല. അതിനു പിന്നാലെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. ടി20 ലോകകപ്പിലേക്കും ഇഷാന്‍ പരിഗണിക്കപ്പെട്ടില്ല.

Story first published: Wednesday, July 3, 2024, 12:26 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+