Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സീനിയേഴ്‌സിന് റസ്റ്റ്, അരങ്ങേറ്റം കാത്ത് ഇവര്‍; ആര്‍ക്കൊക്കെ വിളിയെത്തും?

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് സിംബാബ് വെക്കെതിരായ ടി20 പരമ്പരയാണ്. ഇടവേളക്ക് ശേഷം സിംബാബ് വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങള്‍ ഉണ്ടായേക്കില്ല. ടി20 ലോകകപ്പ് കളിച്ച താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇറങ്ങുക. അവസാന ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങള്‍ക്കും സിംബാബ് വെ പര്യടനത്തില്‍ അവസരം ഉണ്ടായേക്കുമെന്നാണ് വിവരം.

ചില താരങ്ങള്‍ സര്‍പ്രൈസായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ചില യുവതാരങ്ങളും ടീമില്‍ ഇടം നേടിയേക്കും. ഈ പരമ്പരയിലൂടെ ചില താരങ്ങള്‍ അരങ്ങേറ്റം കാത്തിരിക്കുന്നുണ്ട്. വിളിയെത്താന്‍ സാധ്യതയുള്ള അരങ്ങേറ്റക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റിയാന്‍ പരാഗാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് കാഴ്ചവെച്ചത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരാഗ് ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ സിംബാബ് വെ പര്യടനത്തില്‍ പരാഗിന് ഇന്ത്യ സീറ്റ് നല്‍കുമെന്നുറപ്പാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപയോഗിക്കാവുന്ന പരാഗിന് മധ്യനിരയില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികവ് കാട്ടാനും കഴിവുള്ള താരമാണ് റിയാന്‍ പരാഗ്. അതുകൊണ്ടുതന്നെ പരാഗിന് ഇന്ത്യ അവസരം നല്‍കിയേക്കും.

ഇന്ത്യക്കൊപ്പം വലിയ ഭാവിയുള്ള താരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. അവസാന സീസണില്‍ അതിവേഗ പേസുകൊണ്ട് ഞെട്ടിച്ച താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മായങ്ക് യാദവ്. സീസണ്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍ കളിച്ച ചുരുക്കം മത്സരങ്ങളിലൂടെത്തന്നെ പ്രതിഭ കാട്ടിക്കൊടുക്കാന്‍ മായങ്ക് യാദവിനായി. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മായങ്ക് യാദവ് ഉണ്ട്. സിംബാബ് വെ പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം.

sanju samson

അങ്ങനെയാണെങ്കില്‍ അരങ്ങേറ്റക്കാരിലൊരാളായി മായങ്ക് യാദവും ഉണ്ടായേക്കും. മറ്റൊരു പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് മൊഹ്‌സിന്‍ ഖാന്റെയാണ്. ഇടം കൈയന്‍ പേസറായ മൊഹ്‌സിന്‍ ഖാന് അവസരം നല്‍കിയേക്കുമെന്നാണ് സൂചന. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇതിനോടകം കൈയടി നേടാന്‍ മൊഹ്‌സിന്‍ ഖാന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയെ റുതുരാജ് ഗെയ്ക് വാദാവും നയിക്കുകയെന്നാണ് വിവരം.

ടി20 ലോകകപ്പിന്റെ ഭാഗമായതിനാല്‍ റിഷഭ് പന്തിനും ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ റുതുരാജ് ഗെയ്ക് വാദിനെ നായകനാക്കാനാണ് സാധ്യത. നിലവില്‍ മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് അദ്ദേഹം. അവസാന ഐപിഎല്ലിലും മികച്ച പ്രകടനത്തോടെ റുതുരാജ് കൈയടി നേടിയിരുന്നു. സഞ്ജു സാംസണും സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെട്ടേക്കും. ടി20 ലോകകപ്പ് ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരമില്ല.

അതുകൊണ്ടുതന്നെ സഞ്ജുവിന് സിംബാബ് വെക്കെതിരേ അവസരം ലഭിച്ചേക്കും. ഗൗതം ഗംഭീര്‍ ഈ പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകനായേക്കും. എന്നാല്‍ സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം പോയേക്കില്ല. ശ്രീലങ്കന്‍ പരമ്പരയിലൂടെയാവും ഗംഭീര്‍ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുകയെന്നാണ് വിവരം. യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ് എന്നിവര്‍ സ്പിന്‍ നിരയില്‍ ഇടം പിടിച്ചേക്കും. അക്ഷര്‍ പട്ടേല്‍ ടീമിലുണ്ടാവുമെന്നാണ് സൂചന.

ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരങ്ങളായിരുന്ന ശുബ്മാന്‍ ഗില്ലും ആവേശ് ഖാനും റിങ്കു സിങ്ങും പര്യടനത്തില്‍ ഉള്‍പ്പെട്ടേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയ വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്ക് തിരികെ വിളിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Story first published: Wednesday, June 19, 2024, 11:44 [IST]
Other articles published on Jun 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+