Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM 2024: ഇന്ത്യക്ക് പിഴച്ചത് അവിടെ, വില്ലന്‍ ഗില്‍! കളി തോല്‍പ്പിച്ചത് നായകന്റെ മണ്ടത്തരം

ഹരാരെ: ടി20 ലോകകപ്പ് നേട്ടത്തിന്റെ ആഘോഷം ഇന്ത്യന്‍ ടീമിനുള്ളില്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ നാണക്കേടും ടീമിനെ തേടിയെത്തിയിരിക്കുകയാണ്. ലോകകപ്പ് നേടി ലോക ഒന്നാം നമ്പര്‍ ടി20 ടീമായി തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യയുടെ ഭാവി നിരയെ സിംബാബ് വെ അട്ടിമറിച്ചിരിക്കുകയാണ്. ശുബ്മാന്‍ ഗില്ലിന് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീമിനെ 13 റണ്‍സിനാണ് സിംബാബ്‌വെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 9 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടാവുന്ന തോല്‍വിയാണിത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ സിംബാബ് വെയോട് തോല്‍ക്കുന്നത്. വലിയ ജയം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനമാണ് സിംബാബ് വെ കാഴ്ചവെച്ചത്. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാം.

എന്നാല്‍ പ്രധാന കാരണം നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ മണ്ടത്തരമാണെന്ന് നിസംശയം പറയാം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തയ്യാറാവാതെ ആദ്യം പന്തെറിയാനുള്ള ഗില്ലിന്റെ തീരുമാനമാണ് തിരിച്ചടിയായത്. സിംബാബ് വെയെ ഇന്ത്യ വിലകുറച്ച് കണ്ട് പണി മേടിക്കുകയായിരുന്നു. അനുഭവസമ്പത്തില്ലാത്ത യുവ ബാറ്റിങ് നിരയായിരുന്നു ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദ സാഹചര്യത്തില്‍ ബാറ്റ് ചെയ്യാന്‍ ഇവര്‍ക്ക് വലിയ മികവില്ല.

ഈ ദൗര്‍ബല്യത്തെ നന്നായി മുതലാക്കാന്‍ സിംബാബ് വെ ബൗളര്‍മാര്‍ക്കായി. ശുബ്മാന്‍ ഗില്‍ നായകനെന്ന നിലയിലെടുത്ത മണ്ടന്‍ തീരുമാനമാണ് തിരിച്ചടിയായത്. ഇന്ത്യയുടെ അരങ്ങേറ്റ ബാറ്റ്‌സ്മാന്‍മാരെല്ലാം ഫ്‌ളോപ്പായി. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ റിയാന്‍ പരാഗ് രണ്ട് റണ്‍സില്‍ മടങ്ങി. റിങ്കു സിങ്ങും ഡെക്കിനാണ് പുറത്തായത്. ശുബ്മാന്‍ ഗില്‍ 31 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി.

ind vs zim t20

ആദ്യം പന്തെറിയാനെത്തിയ ഇന്ത്യയുടെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചില്ല. പവര്‍പ്ലേയില്‍ 40 റണ്‍സ് സിംബാബ് വെ നേടിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ആദ്യത്തെ അഞ്ചോവറില്‍ മുകേഷ് കുമാറിനേയും ഖലീല്‍ അഹമ്മദിനേയും മാത്രമാണ് ശുബ്മാന്‍ ഗില്‍ ഉപയോഗിച്ചത്. സ്പിന്നര്‍മാരെ വേണ്ടവിധം ഉപയോഗിക്കാന്‍ ഗില്ലിന് സാധിച്ചില്ല. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല മുന്‍തൂക്കം ലഭിച്ചിരുന്നു.

എന്നാല്‍ ഇത് മുതലാക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് സാധിച്ചില്ല. സിംബാബ് വെയുടെ മധ്യനിര താരം ക്ലൈവ് മദാണ്ട നിര്‍ണ്ണായക റണ്‍സാണ് നേടിയത്. 25 പന്തില്‍ 29 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ റണ്‍സ് മത്സരഫലത്തില്‍ നിര്‍ണ്ണായകമായി. ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ന്നപ്പോള്‍ ശുബ്മാന്‍ ഗില്ലിന് നോക്കിനില്‍ക്കാനെ സാധിച്ചുള്ളൂ. ഒരുവശത്ത് യുവതാരങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി ആത്മവിശ്വാസം നല്‍കാന്‍ ഗില്ലിന് സാധിച്ചില്ല.

അഭിഷേക് ശര്‍മയും റിയാന്‍ പരാഗും റിങ്കു സിങ്ങുമെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് വിക്കറ്റ് തുലച്ചത്. നായകനെന്ന നിലയില്‍ വ്യക്തമായ പദ്ധതി ഗില്ലിന് ഇല്ലാതെ പോയി. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതല്ലാതെ ടീമിനെ ജയിപ്പിക്കാനുള്ള നീക്കം ഗില്‍ നടത്തിയില്ല. സഞ്ജു സാംസണ്‍ ടീമിലേക്കെത്തുമ്പോള്‍ നായകസ്ഥാനം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്നു ഗില്‍.

അവിടേയും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. എന്നാല്‍ സിംബാബ് വെയോട് തോല്‍ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനല്ല ഗില്‍. നേരത്തെ എംഎസ് ധോണിക്കും അജിന്‍ക്യ രഹാനെക്കും കീഴില്‍ ഇന്ത്യ തോറ്റിട്ടുണ്ട്. എന്തായാലും ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇത്തരമൊരു നാണക്കേട് ഇന്ത്യയുടെ യുവനിര നേരിട്ടത് ക്ഷീണമായി. സഞ്ജുവും ജയ്‌സ്വാളും തിരിച്ചെത്തുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമായി മാറുമെന്നുറപ്പ്.

Story first published: Saturday, July 6, 2024, 20:52 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+