Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ശങ്കിച്ചു നിന്ന് ഗില്‍! വേണ്ടെന്നു ഉപദേശിച്ച് സഞ്ജു, ഇന്ത്യ ആ മണ്ടത്തരം കാണിച്ചില്ല

ഹരാരെ: സഞ്ജു സാംസണ്‍ ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും കസറിയപ്പോള്‍ സിംബാബ്‌വെയുമായുള്ള അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. 42 റണ്‍സിന്റെ വിജയമാണ് ഇന്ത്യന്‍ യുവനിര ആഘോഷിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1നു കൈക്കലാക്കുകയും ചെയ്തു. ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത് സഞ്ജുവിന്റെ (58) ഫിഫ്റ്റിയാണ്. 45 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും ഒരു ഫോറുമടിക്കുകയും ചെയ്തു.

ബാറ്റിങില്‍ മാത്രമല്ല വിക്കറ്റിനു പിന്നിലും പിന്നീട് ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഒരു പറക്കും ക്യാച്ചുള്‍പ്പെടെ രണ്ടു ക്യാച്ചുകളെടുത്ത സഞ്ജു വിക്കറ്റിനു പിറകിലും നിറഞ്ഞുനിന്നു. കളിയുടെ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയെ ഒരു വിലപ്പെട്ട റിവ്യു നഷ്ടപ്പെടുത്താതിരിക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുമാണ്. എപ്പോഴായിരുന്നു ഈ സംഭവമെന്നു നോക്കാം.

SANJU SAMSON- SHUBMAN GILL

സ്പിന്നര്‍ രവി ബിഷ്‌നോയ് എറിഞ്ഞ എട്ടാം ഓവറിലാണ് സഞ്ജുവിന്റെ ഉപദേശം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു തുണയായത്. നേരത്തേ തന്റെ തൊട്ടുമുമ്പത്തെ ഓവറില്‍ ബിഷ്‌നോയിയുടെ അമിതാവേശം കാരണം ഇന്ത്യക്കു പണി കിട്ടിയിരുന്നു. ആറാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച മറുവാനിയുടെ പാഡില്‍ തട്ടിയ ബോള്‍ ലെഗ് സൈഡിലൂടെ ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കാണ് പോയത്. പിന്നാലെ ബിഷ്‌നോയിയുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ അതു തള്ളി.

വിക്കറ്റിനു പിന്നില്‍ സഞ്ജു അത്ര ആത്മവിശ്വാസത്തോടെയായിരുന്നില്ല അപ്പീല്‍ ചെയ്തത്. അതു റിവ്യു എടുക്കുന്നതിനോടു അദ്ദേഹം താല്‍പര്യവും കാണിച്ചില്ല. ബിഷ്‌നോയിയുടെ അമിതാവേശം കണ്ട് ഗില്‍ റിവ്യു എടുത്തു. പക്ഷെ ബോള്‍ ലെഗ്‌സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്യുന്നതെന്നു റീപ്ലേയില്‍ തെളിഞ്ഞതോടെ ഇന്ത്യക്കു റിവ്യു നഷ്ടമാവുകയും ചെയ്തു. അതിനുശേഷമാണ് എട്ടാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ബിഷ്‌നോയ് വീണ്ടും റിവ്യു എടുക്കാന്‍ പ്രേരിപ്പിച്ചത്.

ബിഷ്‌നോയ് എറിഞ്ഞ ഗൂഗ്ലി ഡിയോണ്‍ മയേഴ്‌സിന്റെ പാഡില്‍ തട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ബിഷ്നോയ് വിക്കറ്റിനു വേണ്ടു അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഇതു തള്ളി. തുടര്‍ന്നാണ് ഗില്‍ സഞ്ജുവിന്റെയും ബിഷ്‌നോയിയുടെയും അടുത്തേക്കു വന്ന് അഭിപ്രായം തേടിയത്. ബോള്‍ അല്‍പ്പം ഉയരത്തിലാണെന്നു ഗില്ലിനെ സഞ്ജു ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ റിവ്യു വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അതു ഔട്ടായിരുന്നില്ലെന്നു പിന്നാലെ റീപ്ലേകളിയില്‍ തെളിയുകയും ചെയ്തു.

INDIAN TEAM

ബിഷ്‌നോയിയുടെ ആവേശം കണ്ട് ഗില്‍ വീണ്ടുമൊരു റിവ്യു എടുത്തിരുന്നെങ്കില്‍ അതും പാഴായിപ്പോവുമായിരുന്നു. പിന്നീട് ഇന്ത്യക്കു റിവ്യുകളും ശേഷിക്കില്ലായിരുന്നു. പക്ഷെ സഞ്ജുവിന്റെ സമയോചിത ഇടപെടല്‍ കാരണം അനുഭവസമ്പത്ത് കുറഞ്ഞ ഗില്‍ രക്ഷപ്പെടുകയും ചെയ്തു.

തൊട്ടടുത്ത ഓവറില്‍ മറ്റൊരു സ്പിന്നറായ വാഷിങ്ടണ്‍ സുന്ദര്‍ ആദ്യ ബോളില്‍ തന്നെ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അതും സഞ്ജു താല്‍പര്യം കാണിക്കാത്തതിനാല്‍ ഇന്ത്യ റിവ്യു എടുത്തില്ല. അടുത്ത ബോളില്‍ തന്നെ മറുവാനിയെ വിക്കറ്റിനു മുന്നില്‍ സുന്ദര്‍ കുരുക്കുകയും ചെയ്തു.

അതേസമയം, ഈ പരമ്പരയില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായുള്ളൂ. മൂന്നാമത്തെ കളിയിലായിരുന്നു ഇത്. പക്ഷെ വെറും ഏഴു ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാനായുള്ളൂ. നാലാം ടി20യില്‍ സഞ്ജു ബാറ്റ് ചെയ്തതുമില്ല. അഞ്ചാമങ്കത്തില്‍ പവര്‍പ്ലേയില്‍ തന്നെ ബാറ്റിങിനു ഇറങ്ങേണ്ടി വന്നപ്പോള്‍ ഫിഫ്റ്റിയോടെ അദ്ദേഹം മിന്നിക്കുകയും ചെയ്തു.

Story first published: Sunday, July 14, 2024, 20:58 [IST]
Other articles published on Jul 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+