For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ഇതാ ടീം ഇന്ത്യ 2.0- നയിക്കാന്‍ ഗില്‍, സഞ്ജുവിനും റോള്‍! 5 പേര്‍ക്ക് അരങ്ങേറ്റം

ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് സിംബാബ്‌വെ പര്യടനമാണ്. ജൂലൈ ആദ്യവാരം ആരംഭിക്കുന്ന പര്യടനത്തില്‍ അഞ്ചു ടി20കളുടെ പരമ്പരയാണ് സിംബാബ്‌വെയില്‍ ഇന്ത്യ കളിക്കുന്നത്. മുന്‍നിര താരങ്ങളെയെല്ലാം ഒഴിവാക്കി ഒരു പുതിയ ലുക്കിലുള്ള യുവനിരയെയാണ് ഇന്ത്യ പരീക്ഷിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കവെ ചില നിര്‍ണായക സൂചനകള്‍ വന്നിരിക്കുകയാണ്.

ഐപിഎല്‍ ജേതാവായ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരോ, മറ്റൊരു പ്രമുഖ താരമായ കെഎല്‍ രാഹുലോയാവും സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് ടീമിനെ നയിക്കാനൊരുങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായേക്കും. പുതിയ കോച്ച് ഗൗതം ഗംഭീര്‍ ഈ പരമ്പരയില്‍ ടീമിനൊപ്പം ചേരില്ല. പകരം വിവിഎസ് ലക്ഷ്മണായിരിക്കും ടീമിന്റെ താല്‍ക്കാലിക കോച്ച്.

SHUBMAN GILL

ഈ പരമ്പരയില്‍ ടീമിനെ നയിക്കാന്‍ നിലവിലെ ടി20 വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സമീപിച്ചെങ്കിലും ഇരുവരും ഇതിനു തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലും തൊട്ടുപിന്നാലെ ടി20 ലോകകപ്പും കളിച്ചതിനാല്‍ ബ്രേക്ക് ആവശ്യമാണെന്നു ഇരുവരും അറിയിച്ചതോടെയാണ് നായകസ്ഥാനത്തേക്കു ഗില്‍ പരിഗണിക്കപ്പെട്ടത്.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അദ്ദേഹത്തിനു തന്റെ നേതൃമികവ് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള ആദ്യ അവസരം കൂടിയായിരിക്കും സിംബാബ്‌വെ പര്യടനം. സീനിയര്‍ ടീം ക്യാപ്റ്റനായി ഗില്ലിന്റെ അരങ്ങേറ്റം കൂടിയാവും സിംബാബ്‌വെയിലേത്. ഈ വര്‍ഷം ഐപിഎല്ലിലും താരം നായകനായി അരങ്ങേറിയിരുന്നു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഗില്‍ ഇത്തവണ നയിച്ചെങ്കിലും ടീം പ്ലേഓഫ് പോലുമെത്താതെ പുറത്തായിരുന്നു.

ബാറ്ററെന്ന നിലയില്‍ സഞ്ജുവിനു കസറാനുള്ള സുവര്‍ണാവസരമായിരിക്കും സിംബാബ്‌വെ പര്യടനം. റിഷഭ് പന്തിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കാനാണ് സാധ്യത. അതുകൊണ്ടു തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജുവായിരിക്കും. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലേക്കു വന്നേക്കുക യുവതാരം ധ്രുവ് ജുറേലായിരിക്കും.

SANJU SAMSON

ഹാര്‍ദിക്, സൂര്യ എന്നിവരെക്കൂടാതെ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് തുടങ്ങി സീനിയര്‍ താരങ്ങളൊന്നും സിംബാബ്‌വെ പര്യടനത്തില്‍ കളിക്കില്ല. അതുകൊണ്ടു തന്നെ ഇവര്‍ക്കു പകരം യുവതാരങ്ങള്‍ക്കായിരിക്കും ടീമിലേക്കു വിളിയെത്തുക. കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറിയ അഞ്ചു പുതുമുഖ യുവതാരങ്ങള്‍ ടീമില്‍ ഇടം പിടിക്കുമെന്നാണ് സൂചന.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മായങ്ക് യാദവ് തുടങ്ങിയവര്‍ക്കെല്ലാം സിംബാബ്‌വെ പര്യടനത്തില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിട്ടും ഒരു മല്‍സരം പോലും ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ലോകകപ്പില്‍ റിസര്‍വ് സംഘത്തിലുള്ള ഫിനിഷര്‍ റിങ്കു സിങ് എന്നിവരും സിംബാബ്‌വെയില്‍ കളിക്കും.

Story first published: Monday, June 24, 2024, 16:51 [IST]
Other articles published on Jun 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+